HOME
DETAILS

ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

  
Web Desk
May 09 2025 | 04:05 AM

Drone Threat Alert in Chandigarh and Amritsar Amid Rising India-Pakistan Tensions

ഛണ്ഡീഗഡില്‍ ഡ്രോണാക്രമണ മുന്നറിയിപ്പ്. അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാല്‍ക്കണികളില്‍ നില്‍ക്കരുത്. വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

നേരത്തെ അമൃത്സറിലെ ജനങ്ങള്‍ക്ക് അടിയന്തര മുന്‍കരുതല്‍ നിര്‍ദേശവുമായി ജില്ലാ അധികൃതര്‍. വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളുടെ അടുത്തുനിന്നും മാറി നില്‍ക്കണമെന്നും ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും ഡി.പി.ആര്‍.ഒ (ഡിസ്‌ക്രിക്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍) അറിയിച്ചിട്ടുണ്ട്. 

ജമ്മുവും അഖ്‌നോറുമുള്‍പെടെ രാജ്യത്തെ ആറ് നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം നിലംതൊടാതെ തകര്‍ത്തിരുന്നു. 50 ഡ്രോണുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ ഇപ്പോള്‍ യുദ്ധസമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്. അതിനിടെ ഉറിയിലും ഷെല്ലാക്രമണമുണ്ടായി. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഉറിയിലും കുപ്‌വാരയിലും ശക്തമായ വെടിവയ്പുമുണ്ടായി. ജമ്മുവില്‍ ഇന്ന് പുലര്‍ച്ചെ ഒരു ഡ്രോണ്‍ വീഴ്ത്തി. 

2025 മെയ് 08, 09 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന്‍ സായുധ സേന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയെന്ന് സൈന്യം എക്‌സില്‍ അറിയിക്കുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി വെടിനിര്‍ത്തല്‍ ലംഘനങ്ങളുമുണ്ടായെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഇന്ത്യന്‍ ആര്‍മി രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ട പദ്ധതികള്‍ക്കും ശക്തമായി മറുപടി നല്‍കുമെന്നും സൈന്യം കുറിപ്പില്‍ ഉറപ്പ് നല്‍കുന്നു. 

രാജ്യത്തെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളും സൈന്യം തകര്‍ത്തിരുന്നു.  ഡ്രോണും മിസൈലും ഉപയോഗിച്ചുള്ള ആക്രമണം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തതായും ലാഹോര്‍ അടക്കമുള്ള വിവിധ പാക് നഗരങ്ങളിലെ വ്യോമപ്രതിരോധ സംവിധാനം ആക്രമിച്ച് നിര്‍വീര്യമാക്കിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Drone alerts in Chandigarh and Amritsar spark emergency warnings, urging residents to stay indoors. India neutralizes over 50 Pakistani drones amid escalating border tensions and retaliatory strikes following cross-border drone and shell attacks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  2 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  2 days ago