HOME
DETAILS

കശ്മിരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് എംപി

  
May 10 2025 | 06:05 AM

MP speaks to Omar Abdullah demands repatriation of Malayali students stranded in Kashmi

 ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാസൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി എംപി കെ.സി വേണുഗോപാല്‍ സംസാരിച്ചു. സംഘര്‍ഷബാധിത പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷയോടെ യാത്രാസൗകര്യം ഒരുക്കാന്‍ വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജമ്മുകശ്മീര്‍ എംപിയെ അറിയിച്ചു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് വേണുഗോപാല്‍ ആവശ്യപ്പെട്ടിട്ടുണ്ട് . ഇക്കാര്യം ആവശ്യപ്പെട്ട് എംപി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തും നല്‍കി. ഇതുമായി ബന്ധപ്പെട്ട് മംഗള എക്‌സ്പ്രസില്‍ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസര്‍വേഷന്‍ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.

ജമ്മുകശ്മിരിലെയും പഞ്ചാബിലെയും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷല്‍ ട്രെയിനുകള്‍ വേണമെന്ന് വി ശിവദാസന്‍ എംപിയും ആവശ്യപ്പെട്ടു. ഡോ. വി ശിവദാസന്‍ എംപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. സ്‌പെഷല്‍ ട്രെയിന്‍ അല്ലെങ്കില്‍ സ്‌പെഷന്‍ കംപാര്‍ട്ട്‌മെന്റുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  7 days ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  7 days ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  7 days ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  7 days ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  7 days ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  7 days ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  7 days ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  7 days ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  7 days ago