HOME
DETAILS

ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

  
May 10 2025 | 10:05 AM

Hajj 2025 Saudi Arabia Expands Road Network for Pilgrims  Travel Routes from UAE Kuwait Jordan

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മുസ്‌ലിങ്ങൾ ഹജ്ജിനായി തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ വിപുലമായ റോഡ് ശൃംഖല തന്നെ തയ്യാറാക്കിയിട്ടുണ്ട് സഊദി അറേബ്യ.

യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ 1,514 കിലോമീറ്റർ ദൈർഘ്യമുള്ള ബത്ത–സൽവ–ഹോഫുഫ്–റിയാദ്–തായിഫ്–മക്ക റൂട്ടിലൂടെയാണ് യാത്ര ചെയ്യുന്നത്.

കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് രണ്ട് പ്രധാന ഓപ്ഷനുകളുണ്ട്: ഖഫ്ജി–നുഅയ്രിയ–റിയാദ്–മക്ക റൂട്ട് (1,473 കിലോമീറ്റർ), റഖായ്–ഹഫ്ർ അൽ ബാറ്റിൻ–മജ്മഅ–മക്ക റൂട്ടുകൾ (1,277 കിലോമീറ്റർ) ഉപയോ​ഗിക്കാം.

ഖത്തറിൽ നിന്നുള്ള തീർത്ഥാടകർ സൽവ–ഹോഫുഫ്–റിയാദ്–തായിഫ്–മക്ക റോഡിലൂടെ 1,385 കിലോമീറ്റർ സഞ്ചരിക്കുന്നു.

ബഹ്റൈനിൽ നിന്നുള്ള തീർത്ഥാടകർ കിംഗ് ഫഹദ് കോസ്‌വേ വഴി സഊദിയിലെ ഖോബറിലെത്തി, പിന്നീട് റിയാദ്-തായിഫ്-മക്ക റൂട്ടിൽ (1,266 കി.മീ) സഞ്ചരിക്കുന്നു.

ഒമാനിൽ നിന്നുള്ള തീർത്ഥാടകർ മക്കയിലെത്താൻ റബ് അൽ ഖാലി റോഡ് ഉപയോഗിക്കുന്നു.

ജോർദാനിൽ നിന്നുള്ള തീർഥാടകർ രണ്ട് പ്രധാന വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. ആദ്യത്തേത് ഹലത്ത് അമ്മാറിൽ നിന്ന് ആരംഭിച്ച് തബൂക്ക്, മദീന എന്നിവയിലൂടെ മക്കയിൽ എത്തിച്ചേരുന്നു, മൊത്തം ദൂരം 1,219 കിലോമീറ്ററാണ്.

രണ്ടാമത്തെ റൂട്ട് അൽ ഹദീതയിൽ നിന്ന് ആരംഭിച്ച് അൽ ഖുറയ്യാത്ത്, സകാക്ക എന്നിവയിലൂടെ മദീന വഴി മക്കയിൽ എത്തിച്ചേരുന്നു. ഈ റൂട്ട് ഏകദേശം 1,545 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്.

ഇറാഖിൽ നിന്നുള്ള തീർത്ഥാടകർ ഏകദേശം 1,579 കിലോമീറ്റർ നീളമുള്ള ജാദിദത്ത് അറാർ - സകാക്ക - മദീന - മക്ക റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.

യെമനിൽ നിന്നുള്ള തീർത്ഥാടകർ 1,372 കിലോമീറ്റർ ദൈർഘ്യമുള്ള അൽ വാദിയ-നജ്‌റാൻ-അബഹ-മക്ക റൂട്ട് യാത്രക്കായി ഉപയോഗിക്കുന്നു.

പരിശോധനകൾ 

ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, സഊദി റോഡ്സ് ജനറൽ അതോറിറ്റി മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികളിലേക്കുള്ള റോഡ് ശൃംഖലകളിൽ സമഗ്രമായ പരിശോധനകൾ നടത്തി, തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. കൂടാതെ, സഊദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) തീർഥാടകർക്ക് സേവനം നൽകുന്നതിനായി 25,000-ത്തിലധികം ബസുകളും 9,000 ടാക്സികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, മക്കയിലേക്കും മദീനയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങൾ ഉൾപ്പെടെ 20 പ്രധാന സ്ഥലങ്ങളിലായി 180 പേരെ പരിശോധനക്കായി നിയമിച്ചിട്ടുണ്ട്.

Saudi Arabia has expanded its road network to facilitate Hajj 2025 pilgrims from neighboring countries. Discover the key travel routes from UAE, Kuwait, Qatar, Bahrain, Oman, Jordan, Iraq, and Yemen to Makkah. This guide covers distances and major highways for a smooth pilgrimage journey. Plan your Hajj travel with ease!

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  2 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  3 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  3 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  3 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  3 days ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  3 days ago