HOME
DETAILS

ഐപിഎൽ തുടരും, വലിയ മാറ്റങ്ങളുമായി മത്സരങ്ങൾ വീണ്ടും നടത്താൻ ബിസിസിഐ; റിപ്പോർട്ട്

  
Web Desk
May 10 2025 | 11:05 AM

Report says IPL to continue BCCI to hold matches again with major changes

ഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് ബി.സി.സി.ഐ നിർത്തിവെച്ചിരുന്നു. ഒരാഴ്‌ചയോളം ഐപിഎൽ നിർത്തിവെക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഇപ്പോൾ ഐപിഎല്ലിന്റെ കാര്യത്തിൽ ഏറ്റവും പുതിയ ഒരു അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ മത്സരങ്ങൾ നടത്താനായി ബിസിസിഐ മൂന്ന് വേദികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ വേദികളാണ് ബിസിസിഐയുടെ പരിഗണനയിൽ ഉള്ളത്. അതിർത്തിയിൽ നിന്നും ഏറ്റവും അകലെയാണ് ഈ മൂന്ന് സ്റ്റേഡിയങ്ങളും സ്ഥിതി ചെയ്യുന്നത്. 

ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്നാണ് ബിസിസിഐ ഐപിഎൽ നിർത്തിവെക്കുന്നതായി അറിയിച്ചത്. 

ഇരു രാജ്യങ്ങളും സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പിഎസ്എല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്താനായിരുന്നു പാകിസ്താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പിഎസ്എൽ നടത്താൻ യുഎഇ വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിന്റെ ബാക്കി മത്സരങ്ങൾ നടത്താൻ പിസിബിയോട് വിസമ്മതം പറയുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പിഎസ്എല്ലിലെ ബാക്കിയുള്ള എട്ട് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുകയാണെനന്നായിരുന്നു പിസിബി അറിയിച്ചിരുന്നത്. 

ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. 

Report says IPL to continue BCCI to hold matches again with major changes



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  4 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  4 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  4 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  5 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  5 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  5 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  5 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  5 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  5 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  5 days ago