HOME
DETAILS

ജോബ് ഇൻ്റർവ്യൂകൾക്കിടെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ പാടില്ല, വേക്കൻസി പരസ്യങ്ങളിൽ എല്ലാ വിശദാംശങ്ങളും വേണം; പുതിയ തൊഴിൽ പരിഷ്‌കാരവുമായി സഊദി അറേബ്യ | Saudi Job Interview

  
Web Desk
May 09 2025 | 04:05 AM

Saudi Arabia New labour regulations bans personal freedom questions in job interviews

റിയാദ്: ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇൻ്റർവ്യൂകൾക്കിടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിരോധിക്കുന്ന പുതിയ നിയന്ത്രണങ്ങൾ സൗദി അറേബ്യ അവതരിപ്പിച്ചു. അപേക്ഷകരുടെ മുൻകാല ജോലിസ്ഥലത്തെ രഹസ്യങ്ങളെയും വ്യക്തി സ്വതന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കുന്നതിൽ നിന്നു ഉൾപ്പെടെ അഭിമുഖം നടത്തുന്നവരെ വിലക്കിയതായി സൗദി ഔഖാസ് പത്രം റിപ്പോർട്ടു ചെയ്തു. ജോലി പ്രഖ്യാപനങ്ങളും അഭിമുഖങ്ങളും ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില എന്നിവയുൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുന്നതാണ് ഈ നിയന്ത്രണങ്ങൾ എന്ന് അധികൃതർ അറിയിച്ചു.  

പ്രധാന നിർദേശങ്ങൾ:

1- തൊഴിലുടമകൾ അഭിമുഖത്തിൻ്റെ വിശദാംശങ്ങൾ - നേരിട്ടോ അല്ലാതെയോ - കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പെങ്കിലും അപേക്ഷകരെ അറിയിക്കണം. 

2- അഭിമുഖ സ്ഥലം അപേക്ഷകരുടെ എണ്ണത്തിന് അനുയോജ്യമായിരിക്കണം.

3- സ്ഥലത്ത് ദൃശ്യമായ പ്രവേശന കവാടങ്ങളും എക്സിറ്റ് സൗകര്യവും സീറ്റുകളും ആരോഗ്യ-സുരക്ഷാ ചട്ടങ്ങൾ പാലിക്കലും ഉണ്ടായിരിക്കണം.

4- ഇലക്ട്രോണിക് സംവിധാനങ്ങളോ സുരക്ഷാ ഗാർഡുകളും വേണം.

5- നിർദ്ദിഷ്ട വിശ്രമമുറികൾ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളും നിലവിലുണ്ടായിരിക്കണം.

6- ഒഴിവ് പ്രഖ്യാപനങ്ങൾ സൗദി ഏകീകൃത തൊഴിൽ വർഗ്ഗീകരണവുമായി ഒത്തുപോകുന്നത് ആകണം.

7- ഇക്കാര്യം ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ലൈസൻസുള്ള തൊഴിൽ മേളകളിലോ പോസ്റ്റ് ചെയ്യണം.

 8- അറിയിപ്പുകളിൽ കമ്പനിയുടെ പേര്, പ്രവർത്തനം, ഓഫീസ് സ്ഥലം, ജോലി വിവരണം, ആവശ്യമായ യോഗ്യതകൾ, ജോലി സമയം, ആനുകൂല്യങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുത്തണം.

Saudi Arabia New labour regulations: bans personal freedom questions in job interviews



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎൽ തുടരും, വലിയ മാറ്റങ്ങളുമായി മത്സരങ്ങൾ വീണ്ടും നടത്താൻ ബിസിസിഐ; റിപ്പോർട്ട്

Cricket
  •  16 hours ago
No Image

'ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും': പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

latest
  •  16 hours ago
No Image

ഭീകരപ്രവർത്തനങ്ങളോട് കർശന നിലപാടുകളെടുത്ത് കേന്ദ്ര സർക്കാർ

International
  •  16 hours ago
No Image

ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

Saudi-arabia
  •  17 hours ago
No Image

നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും

Kerala
  •  18 hours ago
No Image

തീർത്ഥാടന അനുഭവം വർധിപ്പിക്കാൻ ലക്ഷ്യം; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഹജ്ജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  18 hours ago
No Image

ഇന്ത്യ-പാക്‌ സംഘർഷം: രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ കണ്ടെത്തി, ഒന്നിലധികം സ്ഫോടനങ്ങളഉണ്ടായതായി റിപ്പോർട്ട്

National
  •  19 hours ago
No Image

നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'

Kerala
  •  20 hours ago
No Image

ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ

Saudi-arabia
  •  20 hours ago