
അഹ്മദാബാദ്-കൊൽക്കത്ത എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം

ഭോപ്പാൽ: അഹ്മദാബാദ്-കൊൽക്കത്ത എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. മദ്ധ്യപ്രദേശിലെ സാഗർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പാണ്, ഒരു യാത്രക്കാരൻ ശുചിമുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന്റെ പിൻഭാഗത്തുള്ള ജനറൽ കോച്ചിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ട്രെയിൻ ബിന ജംഗ്ഷൻ കടന്ന് സാഗറിൽ എത്തുന്നതിന് മുമ്പ്, ഒരു യാത്രക്കാരൻ ശുചിമുറി ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അകത്ത് മൃതദേഹം കണ്ടെത്തിയത്. വിവരം ഉടൻ ടിടിഇയെ അറിയിച്ചു. ടിടിഇ സംഭവം ട്രെയിൻ മാനേജർക്കും സംസ്ഥാന റെയിൽവേ പൊലിസിലും റിപ്പോർട്ട് ചെയ്തു.
ഉച്ചയ്ക്ക് 2:10ന് ട്രെയിൻ സാഗർ സ്റ്റേഷനിൽ എത്തിയപ്പോൾ, സംസ്ഥാന റെയിൽവേ പൊലിസും റെയിൽവേ സംരക്ഷണ സേനയും കോച്ചിൽ പരിശോധന നടത്തി. മൃതദേഹം ട്രെയിനിൽ നിന്ന് ഇറക്കിയ ശേഷം ഫോറൻസിക് ടീം തെളിവുകൾ ശേഖരിച്ചു. മരിച്ചയാൾക്ക് 30-35 വയസ് പ്രായം വരുമെന്ന് കണ്ടെത്തി. എന്നാൽ, ഇതുവരെ മൃതദേഹം, തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മൃതദേഹം പരിശോധിച്ചപ്പോൾ തിരിച്ചറിയൽ രേഖകളോ യാത്രാ ടിക്കറ്റോ ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറയുന്നു. സംഭവത്തെ തുടർന്ന്, റെയിൽവേ പൊലിസ് അയൽപ്രദേശങ്ങളിലെ പൊലിസ് സ്റ്റേഷനുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും വിവരങ്ങൾ അയച്ചു. ഒരു മണിക്കൂർ സാഗർ സ്റ്റേഷനിൽ പിടിച്ചിട്ട ശേഷം ട്രെയിൻ യാത്ര തുടർന്നു.
A young man was found dead in the toilet of the Ahmedabad-Kolkata Express train. Authorities are investigating the circumstances surrounding the incident. Further details are awaited as officials work to determine the cause of death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം
National
• 15 hours ago
യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു; ആറ് പേർ കരുതൽ തടങ്കലിൽ
Kerala
• 15 hours ago
പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു
International
• 15 hours ago
അദ്ദേഹം വിരമിക്കരുത്, ഇനിയും ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ട്: അമ്പാട്ടി റായ്ഡു
Cricket
• 15 hours ago
ഓപ്പറേഷൻ സിന്ദൂർ; കാണ്ഡഹാർ ഹൈജാക്കിംഗിന്റെ പങ്കാളികളായവർ ഉൾപ്പെടെ നിരവധി ഭീകരവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
National
• 15 hours ago
വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും; വൈകുന്നേരം അഞ്ച് മണി മുതല്‍ പ്രാബല്യത്തില്‍
International
• 16 hours ago
പുലർച്ചെ എഴുന്നേൽക്കുന്നത് പ്രൊഡക്റ്റ്വിറ്റി കൂട്ടുമോ? ഉറക്കശീലങ്ങൾ നിർണ്ണയിക്കുന്നത് സർക്കാഡിയൽ റിഥമാണ്
Health
• 16 hours ago
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ മോഷണം: ലോക്കറിൽ സൂക്ഷിച്ച 13 പവൻ സ്വർണം കവർന്നു
Kerala
• 16 hours ago
അവനെയാണ് ഇന്ത്യ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാക്കേണ്ടത്: മുൻ ഇന്ത്യൻ ലോകകപ്പ് ജേതാവ്
Cricket
• 16 hours ago
ഇന്ത്യയും പാകിസ്ഥാനും സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് ട്രംപ്
International
• 16 hours ago
വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിലേക്ക് മടങ്ങി ഐഎഎഫ് സൈനികന്
National
• 17 hours ago
ഐപിഎൽ തുടരും, വലിയ മാറ്റങ്ങളുമായി മത്സരങ്ങൾ വീണ്ടും നടത്താൻ ബിസിസിഐ; റിപ്പോർട്ട്
Cricket
• 17 hours ago
'ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും': പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ
latest
• 17 hours ago
ഭീകരപ്രവർത്തനങ്ങളോട് കർശന നിലപാടുകളെടുത്ത് കേന്ദ്ര സർക്കാർ
International
• 17 hours ago
നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 20 hours ago
'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'
Kerala
• 20 hours ago
ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ
Saudi-arabia
• 21 hours ago
ഇന്ത്യ പാകിസ്താന് സംഘർഷം; എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി
Kerala
• 21 hours ago
ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം
Saudi-arabia
• 18 hours ago
നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും
Kerala
• 19 hours ago
തീർത്ഥാടന അനുഭവം വർധിപ്പിക്കാൻ ലക്ഷ്യം; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഹജ്ജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 19 hours ago