HOME
DETAILS

അവനെയാണ് ഇന്ത്യ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാക്കേണ്ടത്: മുൻ ഇന്ത്യൻ ലോകകപ്പ് ജേതാവ് 

  
May 10 2025 | 12:05 PM

Former Indian World Cup winner says Jasprit Bumrah should be the new captain of the India Test team

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിന് പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുക ആരാണെന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനായി ചുമതല ഏൽക്കേണ്ടതെന്ന് പറയുകയാണ് 1983 ലോകകപ്പ് ജേതാവ് മദൻ ലാൽ. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെയാണ് മുൻ ഇന്ത്യൻ താരം അടുത്ത ക്യാപ്റ്റനാവൻ പിന്തുണച്ചത്. പി‌ടി‌ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മദൻ ലാൽ. 

"ഇന്ത്യയെ നയിക്കാൻ ജസ്പ്രീത് ബുംറയാണ് ശരിയായ വ്യക്തി എന്ന് എനിക്ക് തോന്നുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഫിറ്റ്നസ് വ്യത്യസ്തമാണ്, എന്നാൽ അദ്ദേഹം കളിയ്ക്കാൻ അവൈലബിൾ ആവുകയും ഫിറ്റും ആണെങ്കിൽ ബുംറയാണ് എന്റെ ആദ്യ ചോയ്സ്," മുൻ ഇന്ത്യൻ താരം പറഞ്ഞു.

രോഹിത്തിന് പകരം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരമാണ് ബുംറ. ബുംറ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബോഡർ ഗവാസ്‌കർ ട്രോഫിയിൽ ബുംറയുടെ കീഴിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇടക്കിടക്കിടെയുള്ള പരുക്കാണ് ബുംറക്ക് തിരിച്ചടിയാവുന്നത്. 

ബുമ്രക്കൊപ്പം ശുഭ്മാൻ ഗില്ലും അടുത്ത ക്യാപ്റ്റൻ സ്ഥാനത്തെത്താൻ സാധ്യതയുള്ള താരങ്ങളിൽ മുൻ നിരയിൽ ഉണ്ട്. ഏകദിനത്തിലും ടി-20യിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഗിൽ. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്നതും ഗിൽ തന്നെയാണ്. 11 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും മൂന്ന് തോൽവിയും അടക്കം 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. 

സമീപകാലങ്ങളിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ പോവുകയും ചെയ്തിരുന്നു

Former Indian World Cup winner says Jasprit Bumrah should be the new captain of the India Test team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  11 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  11 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  12 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  12 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  12 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  13 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  13 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  14 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  14 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  14 hours ago