HOME
DETAILS

ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം

  
May 10 2025 | 13:05 PM

Study finds over 34000 people died in India due to extreme heat in two decades

ഡൽഹി: കഠിനമായ ചൂടിന് പിന്നാലെ രാജ്യത്ത് രണ്ട് പതിറ്റാണ്ടിനിടെ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം. കടുത്ത ചൂട് മാത്രമല്ല കടുത്ത തണുപ്പും നിരവധി മരണങ്ങൾ ഉണ്ടാവാൻ കാരണമായിട്ടുണ്ട്. 2001 മുതൽ 2019 വരെയുള്ള വർഷണളിലെ കണക്കുകളാണ് പുറത്തുവന്നത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പ്, നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെയും ഡാറ്റകൾ പരിശോധിച്ചാണ് ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനം നടത്തിയത്. 

2001 മുതൽ 2019 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം 19, 693 ആളുകൾ ഉഷ്ണഘാതം മൂലം മരണപ്പെട്ടപ്പോൾ 15, 197 ആളുകൾ തണുപ്പ് കൂടിയത് മൂലവും മരിച്ചു. കടുത്ത താപനിലയിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ടെമ്പറേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഗവേഷകർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 ചില സംസ്ഥാനങ്ങളിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചാബ്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ചൂട് മൂലം മരണപ്പെട്ടത്. ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ് തണുപ്പ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ദീർഘനേരം പുറത്തുനിന്ന് ജോലി ചെയ്യേണ്ടി വരുന്നതിനാൽ പുരുഷന്മാരാണ് മരിച്ചവരിൽ കൂടുതലും.

Study finds over 34000 people died in India due to extreme heat in two decades



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  20 minutes ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ ഖമേനിയുടെ ഉപദേശകൻ അലി ഷംഖാനി കൊല്ലപ്പെട്ടു; റിപ്പോർട്ട്

International
  •  25 minutes ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  an hour ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  2 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  3 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  3 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  4 hours ago