HOME
DETAILS

അദ്ദേഹം വിരമിക്കരുത്, ഇനിയും ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ട്: അമ്പാട്ടി റായ്ഡു

  
May 10 2025 | 13:05 PM

ambati rayudu talks about the retirement of virat kohli in test cricket

ഇന്ത്യൻ താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോഹ്‌ലി തന്റെ ഈ തീരുമാനം ബിസിസിഐയെ അറിയിച്ചുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായ്ഡു. കോഹ്‌ലി വിരമിക്കരുതെന്നും ദയവായി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് റായ്ഡു എക്‌സിൽ കുറിച്ചത്. 

''ദയവായി വിരാട് കോഹ്‌ലി വിരമിക്കരുത്. ഇന്ത്യൻ ടീമിന് നിങ്ങളെ ഇനിയും ആവശ്യമുണ്ട്. നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ടീം ഇന്ത്യയ്ക്കായി നിങ്ങൾ പോരാടാതെ ടെസ്റ്റ് ക്രിക്കറ്റ് പഴയതു പോലെയാകില്ല. ദയവായി ഈ തീരുമാനം പുനഃപരിശോധിക്കുക" അമ്പാട്ടി റായ്ഡു  എക്‌സിൽ കുറിച്ചു.

അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു . സമീപകാലങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ അത്ര മികച്ച  പ്രകടനങ്ങൾ പുറത്തെടുക്കാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. ജൂണിലും ഓഗസ്റ്റിലുമായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 

കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ രോഹിത്തിന്റെ കീഴിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. തുടർ തോൽവികൾക്ക് പിന്നാലെ പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും രോഹിത് സ്വയം പിന്മാറിയിരുന്നു. പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിതിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ. 

ഇന്ത്യയ്ക്കായി 2013ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് 67 മത്സരങ്ങളിൽ 116 ഇന്നിംഗ്സുകളിൽ നിന്നും 4301 റൺസ് ആണ് നേടിയത്. 12 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും രോഹിത് ഏകദിനത്തിൽ ക്യാപ്റ്റനായി തുടരും.

ambati rayudu talks about the retirement of virat kohli in test cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  10 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  11 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  11 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  11 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  12 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  12 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  13 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  13 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  13 hours ago