
പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

ന്യൂഡൽഹി: ഇന്ത്യ–പാകിസ്ഥാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ പാകിസ്താൻ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്‌പൂരിൽ ഡ്രോൺ പതിച്ച് വലിയ തീപിടിത്തമുണ്ടായി. ഡ്രോണിൽ സ്ഫോടകവസ്തുക്കളുണ്ടായിരുന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇതേ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ സുരക്ഷയെക്കുറിച്ചുള്ള അടിയന്തര യോഗം നടക്കുകയാണ്.
പാകിസ്താൻ ഭാഗത്ത് നിന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. ഈ സമയത്ത് ലാഹോറിന്റെ മുകളിലാകാശത്ത് രണ്ട് പാകിസ്ഥാൻ വിമാനങ്ങൾ പറക്കുന്നതായി ദൃശ്യങ്ങൾ വന്നിട്ടുണ്ട്. ഇന്ത്യയുടെ ആരോപണം അനുസരിച്ച്, പാകിസ്ഥാൻ അതിക്രമം നടത്താൻ യാത്രാ വിമാനങ്ങളെ മറയാക്കുകയാണ്. ഇന്നും അതേ രീതിയിൽ പാകിസ്ഥാൻ ആക്രമണം നടത്തിയതിന്റെ സൂചനയാണിത്.
പഞ്ചാബ്, ജമ്മു കശ്മീരിൽ നിരവധി സ്ഥലങ്ങളിൽ ഡ്രോൺ ആക്രമണം
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹാജിബാലിൽ ഡ്രോൺ എത്തിച്ചെങ്കിലും അത് ഇന്ത്യൻ സൈന്യം തകർത്തു. ശ്രീനഗർ, പുൽവാമ, ബദ്‌ഗാം, അവന്തിപോര, സോപോർ, അനന്തനാഗ് തുടങ്ങിയ മേഖലകളിലേക്കും ഡ്രോണുകൾ എത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ആകാശത്ത് തന്നെ ഇവയെല്ലാം നിർവീര്യമാക്കിയതായി സൈന്യം അറിയിച്ചു.
ഹിമാചൽ പ്രദേശിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപനം
ഹിമാചൽ പ്രദേശിലെ സോലൻ ജില്ലയിൽ അതീവ ജാഗ്രതാ നടപടികളിന്റെ ഭാഗമായി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ശ്രീനഗർ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണ ശ്രമങ്ങൾ തടയാനായതായി അധികൃതർ അറിയിച്ചു.ജനങ്ങളോട് ഭയപ്പെടേണ്ടതില്ലെന്നും സൈന്യവും സുരക്ഷാ ഏജൻസികളും സജ്ജമാണെന്നുമാണ് ഔദ്യോഗിക അറിയിപ്പുകൾ.
Tensions escalate as Pakistan allegedly uses drones disguised as planes to carry out attacks across Punjab and Jammu & Kashmir. A drone crash in Punjab’s Firozpur caused a major fire, injuring at least three people. Another drone was intercepted in Jammu & Kashmir’s Baramulla. Multiple drones were reported over Srinagar, Pulwama, and other areas but were neutralized mid-air. In response, Prime Minister Modi held an emergency security meeting with Foreign Minister S. Jaishankar. A blackout was also declared in parts of Himachal Pradesh amid heightened alerts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• 10 hours ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• 10 hours ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• 10 hours ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• 10 hours ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• 11 hours ago
അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന
Kerala
• 11 hours ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• 11 hours ago
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 11 hours ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• 12 hours ago
ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള നിരവധി സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്
qatar
• 12 hours ago
വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള
National
• 12 hours ago
നിപ; സമ്പർക്ക പട്ടികയിൽ 37 പേർ കൂടി; 8 റിസൽട്ട് കൂടി നെഗറ്റീവ്, ഹൈറിസ്ക് പട്ടികയിൽ 4 ജില്ലകളിൽ നിന്നുള്ളവർ
Kerala
• 13 hours ago
ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും; എന്നാൽ പാകിസ്ഥാനെതിരായ കർശന നിലപാട് തുടരും
National
• 13 hours ago
ഇന്ത്യന്‍ സേന പാകിസ്താനിലെ ഒരു മുസ്ലിം പള്ളികളും ആക്രമിച്ചില്ല; ഇന്ത്യൻ ആർമി
National
• 13 hours ago
ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം
National
• 14 hours ago
യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു; ആറ് പേർ കരുതൽ തടങ്കലിൽ
Kerala
• 14 hours ago
പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു
International
• 14 hours ago
അദ്ദേഹം വിരമിക്കരുത്, ഇനിയും ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ട്: അമ്പാട്ടി റായ്ഡു
Cricket
• 14 hours ago
ഹാപ്പി ന്യൂസ്! ഐപിഎൽ വീണ്ടും മടങ്ങിയെത്തുന്നു, വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 13 hours ago
ട്രംപ് ഭരണകൂടം അറസ്റ്റ്ചെയ്ത ഗസ്സ അനുകൂല പ്രവർത്തക റുമൈസ മോചിതയായി
International
• 13 hours ago
വെടിനിർത്തൽ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; ജനങ്ങളും നാടും സമാധാനം ആഗ്രഹിക്കുന്നു
Kerala
• 13 hours ago