HOME
DETAILS

ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു

  
May 10 2025 | 16:05 PM

BSF Sub-Inspector Muhammad Imtiaz Martyred in Pakistani Firing at RS Pura Border

ജമ്മു: രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസിന് അന്ത്യാഞ്ജലി. ജമ്മുവിലെ ആർഎസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാകിസ്ഥാനുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ഇംതിയാസ് വീരമൃത്യു വരിച്ചെന്നാണ് ബിഎസ്എഫ് സ്ഥിരീകരിച്ചത്.

ഇന്ത്യൻ പോസ്റ്റിന് നേതൃത്വം നൽകുന്നതിനിടയിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സംഘത്തെ മുന്നിൽ നിന്ന് നയിച്ചുകൊണ്ടിരിക്കെ പാകിസ്ഥാന്റെ ആക്രമണത്തിലാണ് ഇദ്ദേഹം വീഴുന്നത്. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പ് പ്രകോപിതമാകുന്നതിന് പിന്നാലെയാണ് ഈ ദുരന്തം.

ഇപ്പോൾ അന്താരാഷ്ട്ര അതിർത്തിയിലും അതിനോട് ചേർന്നിരിക്കുന്ന ഗ്രാമങ്ങളിലും പാകിസ്ഥാന്റെ പ്രകോപനങ്ങൾ കൂടിയതായാണ് റിപ്പോർട്ടുകൾ. സിവിലിയൻ മേഖലയിലും ആക്രമണം ലക്ഷ്യമാക്കിയ പാകിസ്ഥാൻ്റെ നീക്കത്തെ നേരിടാൻ ശക്തമായ നടപടികളാണ് ബിഎസ്എഫ് സ്വീകരിച്ചത്.

ധീരസേനാനി ഇംതിയാസിന്റെ വിയോഗത്തിൽ ബിഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ അഗാധമായ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ത്യാഗം രാഷ്ട്രം ഒരിക്കലും മറക്കില്ലെന്ന് അധികൃതർ അറിയിച്ചു.രാജ്യത്തിനായി ജീവൻ കൊടുത്ത ധീരസേനാനിക്ക് മുഴുവൻ ജാതിയും ആദരാഞ്ജലി അർപ്പിക്കുന്നു.

BSF Sub-Inspector Muhammad Imtiaz was martyred in Pakistani firing near the RS Pura sector in Jammu. He was leading his team near the international border when he was fatally shot. The attack comes amid heightened tensions, with increased ceasefire violations along the border. Senior BSF officials expressed deep sorrow over the loss, honoring his supreme sacrifice for the nation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ 

National
  •  2 days ago
No Image

എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി  

International
  •  2 days ago
No Image

പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ് 

Cricket
  •  2 days ago
No Image

അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്റഈലിന്റെ വ്യോമാക്രമണം; മണ്ടത്തരമായ നടപടിയെന്ന് ഇറാൻ; അപലപിച്ച് സഊദിയും ഖത്തറും

International
  •  2 days ago
No Image

ഇന്ത്യയൊന്നും ചിത്രത്തിൽ പോലുമില്ല! ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ച് നെതർലാൻഡ്‌സ്

Cricket
  •  2 days ago
No Image

വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു

uae
  •  2 days ago
No Image

അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം 

Cricket
  •  2 days ago
No Image

സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിം​ഗ്

National
  •  2 days ago