HOME
DETAILS

ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ

  
May 10 2025 | 16:05 PM

I want to play on the home ground of those two big European clubs Lamine Yamal

ഫുട്ബോളിൽ താൻ കളിക്കാൻ ഇഷ്ടപ്പെടുന്ന സ്റ്റേഡിയങ്ങൾ ഏതൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാൽ. ലിവർപൂളിന്റെയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും ഹോം ഗ്രൗണ്ടിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നനാണ് സ്പാനിഷ് താരം പറഞ്ഞത്. 

''ഫുട്ബോളിൽ എനിക്ക് ഇതുവരെ അനുഭവിക്കാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് യൂറോപ്പിന് പുറത്ത്. യൂറോപ്പിൽ. യൂറോപ്പിൽ ഞാൻ കളിക്കാൻ ആഗ്രഹിക്കുന്ന ചില ഐക്കണിക് ടീമുകൾ ഉണ്ട്. അത് ഓൾഡ് ട്രാഫോർഡും ആൻഫീൽഡുമാണ്'' ലാമിൻ യമാൽ ഗോളിലൂടെ പറഞ്ഞു. 

2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. ബാഴ്സലോണക്കൊപ്പം രണ്ട് കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിലും മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. 

നിലവിൽ ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 34 മത്സരങ്ങളിൽ നിന്നും 25 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 79 പോയിന്റ് ആണ് ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ബാഴ്സലോണ പുറത്തായിരുന്നു. ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനോട് പരാജയപെപ്റ്റാണ് ബാഴ്സ പുറത്തായത്. സെമിയിലെ രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സയെ 4-3ന് മറികടന്നാണ് ഇന്റർ മിലാൻ ഫെനലിലേക്ക് മുന്നേറിയത്. സെമിയിൽ ഇരു പാദങ്ങളിലുമായി 7-6 എന്ന മാർജിനാണ് ഇന്ററിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  3 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  3 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  3 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  3 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  3 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  3 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  3 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  3 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  3 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  3 days ago