
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ഡൽഹി: ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) രംഗത്തുവന്നത്.
"വെടിനിർത്തൽ എവിടെയാണ്?" എന്നായിരുന്നു ഒമർ അബ്‌ദുള്ളയുടെ പ്രതികരണം. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. ശ്രീനഗറിൽ പാക് ഡ്രോണുകളുടെ സാന്നിധ്യമാണ് പ്രത്യക്ഷപ്പെട്ടതെന്നാണു പ്രാഥമിക വിവരം. ലാൽചൗക്കിൽ ആകാശത്ത് ഉണ്ടായ സ്ഫോടന ശബ്ദം പ്രദേശവാസികൾക്കിടയിൽ ഭീതിയുണർത്തി. പലരും ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശ്രീനഗറിനൊപ്പം തന്നെ ജമ്മു കശ്മീരിലെ ഉദംപൂർ, രാജസ്ഥാനിലെ ബാർമെർ, പഞ്ചാബിലെ ഫിറോസ്‌പൂർ, ഹോഷിയാർപൂർ, പത്താൻകോട്ട് എന്നിവിടങ്ങളിലും അടിയന്തരമായി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജയ്‌സാൽമീറും നിയന്ത്രണങ്ങളിലേക്ക് കടക്കുകയായിരുന്നു. ആളുകളോട് എല്ലാ വിളക്കുകളും അണയ്ക്കാൻ നിർദേശിച്ചിട്ടുമുണ്ട്.
പഞ്ചാബിലെ ചില പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നേരത്തെ ബ്ലാക്ക് ഔട്ട് പിൻവലിച്ചിരുന്ന സ്ഥലങ്ങളിൽ പോലും ഇപ്പോൾ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിർത്തിയിലെ രജൗരി, അഖ്‌നൂർ എന്നിവിടങ്ങളിൽ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ടുണ്ട്.
പാക് ഡ്രോണുകൾ അതിർത്തി കടന്നിട്ടില്ലെങ്കിലും അതിർത്തിയിലേക്കുള്ള നീക്കം പ്രതിരോധ സേന നിരീക്ഷിക്കുന്നതായി വിവരം. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. സംഭവത്തിൽ കേന്ദ്രസർക്കാർ സമതുലിത സമീപനമാണ് സ്വീകരിക്കുന്നത്.
പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്നാണു പ്രാഥമിക നിഗമനം. അതേസമയം, സ്ഥിരീകരണം ലഭിക്കാതെ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) നിർദേശിച്ചിട്ടുമുണ്ട്.നിലവിൽ അതിർത്തി പ്രദേശങ്ങളിലുടനീളം ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ്.
Jammu & Kashmir CM Omar Abdullah has accused Pakistan of yet another ceasefire violation after an explosion was heard in Srinagar. He shared visuals and claimed air defense systems were activated. Drone activity was suspected along the border, prompting blackouts in multiple regions including Punjab and Rajasthan. No official confirmation yet, but security forces remain alert.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍
International
• 8 minutes ago
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്
uae
• an hour ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്
Kerala
• an hour ago
ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്
uae
• 2 hours ago
ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം
National
• 2 hours ago
ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍; ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ
International
• 3 hours ago
1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ
National
• 3 hours ago
ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍
uae
• 3 hours ago
രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ
Kerala
• 4 hours ago
രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം
National
• 4 hours ago
പുള്ളി സിനിമാസ്റ്റൈലിൽ ആണ്; എനിക്ക് അഭിനയം വല്യ പരിചയം ഇല്ല: തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ
Kerala
• 4 hours ago
ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്; തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു
International
• 5 hours ago
കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
National
• 5 hours ago
ഗതാഗത സേവനം നല്‍കുന്നതില്‍ പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 5 hours ago
മാതാപിതാക്കളെ പരിചരിക്കാം; അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം
uae
• 6 hours ago
ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 6 hours ago
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Kerala
• 6 hours ago
വോട്ടാവേശം മഴയെത്തും; ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
• 6 hours ago
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
National
• 5 hours ago
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
Kerala
• 5 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ്
uae
• 5 hours ago