HOME
DETAILS

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ

  
May 10 2025 | 18:05 PM

More Malayali pilgrims from Kerala in Saudi Arabia Vikhaya given a warm welcome in Jeddah

മക്ക: കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ഹജ്ജ് വിമാനവും സഊദിയിൽ എത്തി. ജിദ്ദ എയർപോർട്ട് വഴി എത്തിയ ഹജ്ജ് സംഘത്തിന് വിഖായ വളണ്ടിയർമാർ ഊഷ്‌മള സ്വീകരണം നൽകി. മലയാളികളുമായി രണ്ടാമത്തെ വിമാനം ശനിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് സഊദി സമയം രാത്രി എട്ടിനാണ് ജിദ്ദയിലെത്തിയത്. 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പെടെ 173 തീർഥാടകരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.

സുന്നി യുവജന സംഘം സംസ്ഥാന വർക്കിങ് സിക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പെടെയുള്ള ഹജ്ജ് സംഘമാണ് ജിദ്ദയിൽ രാത്രി വിമാനമിറങ്ങിയത്. ഹജ്ജ് ടെർമിനലിൽ നിന്ന് പുറത്തിറങ്ങിയ ഹമീദ് ഫൈസി ഉൾപ്പെടെയുള്ള ഹാജിമാരെ വിഖായ ഊഷ്‌മളമായി സ്വീകരിച്ചു. 

എസ് ഐ സി നാഷണൽ വൈസ് പ്രസിഡന്റ് അബൂബക്കർ ദാരിമി ആലമ്പാടി, എസ്‌ഐസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സൈനുൽ അബിദീൻ തങ്ങൾ, ജനറൽ സിക്രട്ടറി സൽമാനുൽ ഫാരിസ് ദാരിമി, വിഖായ നാഷണൽ കൺവീനർ ജാബിർ നാദാപുരം, കോർഡിനേറ്റർ ദിൽഷാദ് തലാപ്പിൽ, വിഖായ നാഷണൽ സമിതി മെമ്പർ അസ്‌കർ മുല്ലപ്പള്ളി, വിഖായ ജിദ്ദ അംഗങ്ങളായ അബ്ദുൽ മുസ്വവ്വിർ, സലീം മണ്ണാർക്കാട്, സൈനുദ്ധീൻ ഫൈസി, ഷബീർ, ഇർഷാദ് മേലാറ്റൂർ അസ്‌കർ, ഫസലുദ്ധീൻ, നൗഷാദ് അൻവരി, മുഹ്‌യുദ്ധീൻ മുഹമ്മദ്‌ അരിമ്പ്ര, ഫാദി മുഹ്‌യുദ്ധീൻ, മുഹമ്മദ്‌ റയ്യാൻ തുടങ്ങിയവ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  a day ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  a day ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  a day ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  a day ago