മതനിരപേക്ഷതയുടെ പൊതു ഇടങ്ങള്‍ തിരിച്ചുപിടിക്കണം: ഡോ. കെ.എന്‍ ഗണേശ്
തൃശൂര്‍: നവോഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ച ഉണ്ടാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായില്ലെന്നും മതനിരപേക്ഷതയുടെ പൊതു ഇടങ്ങള്‍ തിരിച്ചുപിടിക്കണമെന്നും ചരിത്രകാരനും സാമൂഹിക ചിന്തകനുമായ ഡോ. കെ.എന്‍ ഗണേശ്. പന്തിഭോജനം ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് തൃശൂര്‍ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച 'നവോത്ഥാന വര്‍ത്തമാനങ്ങള്‍' ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രേണീബന്ധമായ ജാതിവ്യവസ്ഥയുടെ തത്വസംഹിതകളെ ചോദ്യം ചെയ്താണ് സഹോദരന്‍ അയ്യപ്പന്‍ പന്തിഭോജനം സംഘടിപ്പിച്ചത്. അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പോരാട്ടങ്ങളുടെ ഇടം അതുതന്നെയായിരുന്നു.
എന്നാല്‍ ആ മുന്നേറ്റങ്ങളുടെ തുടര്‍ച്ച ഉണ്ടാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായില്ല. നാടുവാഴിത്തത്തിന്റെയും ജന്മിത്തത്തിന്റെയും നട്ടെല്ല് തകര്‍ത്ത ഭൂപരിഷ്‌കരണം ജാതീയത ഇല്ലാതാവുന്നതിന് കാരണമാകും എന്ന ഇടതുപക്ഷ നിഗമനവും ശരിയായില്ല. ഡോ.കെ.എന്‍ ഗണേശ് പറഞ്ഞു. ജോണ്‍സ് കെ.മംഗലം അധ്യക്ഷനായി. ഡോ. പി.പവിത്രന്‍, പി.ജെ ആന്റണി, അഡ്വ. വി.എന്‍ ഹരിദാസ്, ഡോ. അജയ്‌ശേഖര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പി.എസ് ഇഖ്ബാല്‍, കെ.വി ആന്റണി, ഡോ.വി.ജി ഗോപാലകൃഷ്ണന്‍, ഡോ. ഹേമാജോസഫ്, ടി.സത്യനാരായണന്‍ സംസാരിച്ചു. സമാപന സമ്മേളനം ഷീബാ അമീര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."