ഗതാഗത സംവിധാനത്തിന്റെ അവസാന വിലയിരുത്തല്‍ നടത്തി
ചാവക്കാട്: നഗരത്തില്‍ പുതുതായി ആവിഷ്‌ക്കരിക്കുന്ന ഗതാഗത സംവിധാനത്തിന്റെ അവസാന വിലയിരുത്തല്‍ നടത്തി. വിവിധയിടങ്ങളില്‍ സീബ്രാ വരകള്‍ വരക്കാനും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി.
നഗരത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് അറുതി വരത്താന്‍ അടുത്ത ബുധനാഴ്ച്ച മുതല്‍ ആരംഭിക്കുന്ന പുതിയ ഗതാഗത സംവിധാനാത്തിന്റെ മുന്നോടിയായി ഗുരുവായൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചത്.
കൂടുതല്‍ ജനങ്ങള്‍ റോഡ് മുറിച്ചു കടക്കുന്ന ട്രാഫിക് ഐലന്റിനു പടിഞ്ഞാറ് ചാവക്കാട് ബീച്ച് റോഡിന്റെ തുടക്കത്തില്‍ ടൗണ്‍ പള്ളി, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലത്തൊന്‍ പാകത്തിലും വടക്കേ ബൈപ്പാസ്, എം.ആര്‍.ആര്‍.എം സ്‌കൂള്‍ പരിസരം, ബൈപ്പാസ് ജംഗ്ഷന്‍ എന്നിവിടങ്ങളിലും സീബ്രാ വരകള്‍ സ്ഥാപിക്കുമെന്ന് ഇബ്രാഹിം വ്യക്തമാക്കി.
സീബ്രാ വരകളും വിവിധ നിര്‍ദ്ദേശങ്ങള്‍ സൂചിപ്പിച്ചുമുള്ള ബോര്‍ഡുകളും സ്ഥാപിക്കും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, എം.ബി രാജലക്ഷ്മി,
എ.സി ആനന്ദന്‍, സഫൂറ ബക്കര്‍, എ.എ മഹേനദ്രന്‍, എ.എച്ച് അക്ബര്‍, സെക്രട്ടറി എം.കെ ഗിരീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."