'ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ലോകത്തേക്ക് വഴി കാണിച്ച പരിപാടി; സുപ്രഭാതം എജ്യൂ എക്‌സ്‌പോ ഒരു രക്ഷയുമില്ല' നൂരിയ്യ ഹിഫ്‌ള് കോളജ് വിദ്യാര്‍ഥിനി പറയുന്നു
കൊടുവള്ളി എളേറ്റില്‍ വട്ടോളി വെച്ച് നടന്ന സുപ്രഭാതം എജ്യൂ എക്‌സ്‌പോയ്ക്ക് കെട്ടാങ്ങല്‍ പുള്ളാവൂര്‍ നൂരിയ്യ വനിതാ ഹിഫ്‌ള് കോളേജില്‍ നിന്നും 12കുട്ടികളെയുമായി ഞങ്ങളുടെ ഉസ്താദ് നവാസ് ദാരിമി ഓമശ്ശേരി ഇന്നലെ രാവിലെ 7.45ന് തന്നെ പുറപ്പെട്ടു. ഉസ്താദിന് മറ്റൊരു പരിപാടിക്ക് സംബന്ധിക്കേണ്ടത് കൊണ്ട് ഉസ്താദിന് പങ്കെടുക്കാന്‍ സാധിച്ചതുമില്ല. ഇന്ന് രാവിലെ സ്ഥാപനത്തിലെത്തി കുട്ടികളോട് ഇന്നലെ പോയ പരിപാടിയെ സംബന്ധിച്ച് ചോദിച്ചു. ആയിരം നാക്കുകളായിരുന്നു കുട്ടികള്‍ക്ക്. എങ്ങിനെ ഇതിനെ വര്‍ണ്ണിക്കണമെന്നറിയില്ല വര്‍ണ്ണനാതീതമായിരുന്നു വിവരണാതീതമായിരുന്നു വാക്കുകള്‍...ഉസ്താദേ....ഒരു രക്ഷയുമില്ല.... പല പരിപാടിക്ക് ഉസ്താദ് ഞങ്ങളെ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഇത് അതിലൊക്കെ എത്രയോ അപ്പുറത്തായിരുന്നു... ഓരോ സെഷനും അവസാനിക്കരുതേ എന്ന് കൊതിച്ചുപോയ നിമിഷം.... എല്ലാവര്‍ക്കും എന്തൊക്കെയോ ആയി മാറാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കിയതിനാല്‍ ഇനി ഒരു നിമിഷം പോലും പാഴാക്കരുത് എന്ന് ശപഥം ചെയ്ത തങ്ക ലിപികളാല്‍ കുറിച്ചു വെച്ച ദിവസം. ഞങ്ങളെ ഇവിടെ എത്തിച്ച നാഥന് സ്തുതി എന്ന ഓരോരുത്തരും പരസ്പരം അടുത്തുള്ളവരെ നോക്കിപ്പറയുന്ന ആത്മനിര്‍വൃതിയുടെ ദിനം. എല്ലാത്തിനും ഒരു തൗഫീഖ് വേണം ഈ പരിപാടിയുടെ സംബന്ധിച്ചതിനെ സംബന്ധിച്ചും അങ്ങനെ മാത്രമേ ഞങ്ങള്‍ക്ക് പറയാന്‍ കഴിയൂ... പ്രവിശാലമായ മെറുസില കണ്‍വെന്‍ഷന്‍ സെന്റര്‍ നിറഞ്ഞു കവിഞ്ഞു... വിദ്യാഭ്യാസരംഗത്ത് ഉന്നത കാഴ്ചപ്പാടുള്ള ഒരു വലിയ ടീമാണ് സുപ്രഭാതത്തെ നയിക്കുന്നത് എന്ന് ബോധ്യപ്പെട്ടുപോയി... ഇല്ല ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഇതുവരെ കേരളത്തിലെ മറ്റൊരു മാധ്യമത്തിനും സംഘടനക്കും കഴിഞ്ഞിട്ടില്ല......
ഇന്ന് ഞങ്ങള്‍ ഇന്നലെ പോയതിലും നേരത്തെ പോവുകയാണ് കാരണം ഇന്നലത്തെ പരിപാടിയെ സംബന്ധിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ മൗത്ത് പബ്ലിസിറ്റിയായി നാടായ നാട്ടിലെല്ലാം പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ആ ഓഡിറ്റോറിയത്തിലേക്ക് കടക്കാന്‍ കഴിയണമെങ്കില്‍ വേഗം പോയി ഇരിപ്പിടം ഉറപ്പിക്കണം....ഖുര്‍ആന്‍ മനപ്പാഠമാക്കി മെഡിസിന്‍ സിവില്‍ സര്‍വീസ് തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയരാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്ന നൂരിയ്യ ഹിഫ്‌ള് കോളേജിലെ കുട്ടികളുടെ പ്രതീക്ഷക്ക് ഊര്‍ജ്ജം നല്‍കിയ പരിപാടി.
ഈ എക്‌സ്‌പോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അല്ലാഹു തക്ക പ്രതിഫലം ഇരുലോകത്തും നല്‍കി അനുഗ്രഹിക്കട്ടെ...
ഹാഫിളത്ത് ആയിശ സഅദിയ്യ, നൂരിയ്യ ഹിഫ്‌ള് കോളജ് പുള്ളാവൂര്‍
(+1 സയന്‍സ് വിദ്യാര്‍ത്ഥിനി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."