HOME
DETAILS

വയറിലെ കൊഴുപ്പ് ഉരുകിപ്പോവാന്‍ ഉലുവ കഴിക്കേണ്ടത് ഈ രീതിയില്‍ മാത്രം.... 

  
Web Desk
October 29, 2025 | 7:34 AM

health benefits of fenugreek uluva and how to consume it

 

ഉലുവ കാണാന്‍ ഇത്തിരിയെ ഉള്ളൂവെങ്കിലും അവ നല്‍കുന്ന ഗുണങ്ങള്‍ ധാരാളമാണ്. പോഷകങ്ങള്‍, ഉയര്‍ന്ന നാരുകള്‍, ഗാലക്ടോമാനന്‍ പോലുള്ള നിരവധി സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നവുമാണ് ഉലുവ. എന്നാല്‍ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യാനുള്ള കഴിവും ഉലുവയ്ക്കുണ്ട്.  ഉലുവ നിങ്ങളുടെ ശരീരത്തിന് എങ്ങനെ ഏതൊക്കെ തരത്തില്‍ ഗുണം ചെയ്യുമെന്ന് നോക്കാം.

ഉലുവയില്‍ ഗാലക്ടോമാനന്‍ പോലുള്ള വിവിധതരം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറയുന്നതായി തോന്നിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ഇടയ്ക്കിടെയുളള അമിതമായ ഭക്ഷണം കഴിക്കുന്ന ശീലം തടയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കലോറി ഉപഭോഗം കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

 

uluva ch.jpg

 

മെറ്റബോളിസം വര്‍ധിപ്പിക്കുന്നു 

ഉലുവ കഴിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.

ദഹനത്തിന് 

ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമുണ്ട്. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും വായുവിന്റെ പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാര

ഉലുവയില്‍ ഉള്ള പോഷകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. അങ്ങനെ നിങ്ങള്‍ക്കു നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കാവുന്നതാണ്. 

 

എങ്ങനെ കഴിക്കാം

 നിങ്ങളുടെ ഭക്ഷണത്തില്‍ പല വിധത്തിലും ഉള്‍പ്പെടുത്താവുന്നതാണ് . ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് വച്ച ശേഷം രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുകയോ ഉലുവയും കഴിക്കുകയും ചെയ്യാവുന്നതാണ്. ഇതാണ് ഏറ്റവും നല്ല മാര്‍ഗം. ഉലുവ, കറുത്ത ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഉലുവ ചായ ഉണ്ടാക്കിക്കുടിക്കുകയും ചെയ്യാം.

ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പാചകത്തില്‍ ഉലുവയോ ഉലുവപൊടിയോ ചേര്‍ക്കാവുന്നതാണ്. എന്നാല്‍ സമീകൃതാഹാരത്തോടൊപ്പവും പതിവായി വ്യായാമം ചെയ്യുന്നതിനൊപ്പവും കഴിച്ചാല്‍ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ ഉലുവ പ്രധാനമായും ഗുണം ചെയ്യൂ.

 

Fenugreek (known as uluva in Malayalam) is a small seed packed with nutrients, dietary fibers, and compounds like galactomannan. Despite its tiny size, it offers multiple health benefits, particularly for metabolism, digestion, appetite control, blood sugar regulation, and weight management.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  4 hours ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  5 hours ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  6 hours ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  6 hours ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  6 hours ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  6 hours ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  7 hours ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  7 hours ago
No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  7 hours ago
No Image

ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വില; വാശിയേറിയ ലേലംവിളി- സംഭവം തേനിയില്‍

Kerala
  •  8 hours ago