ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം
ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരക്ക് തുടക്കമാവാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ന് ഉച്ചക്ക് 1.45നാണ് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായിട്ടായിരിക്കും ഓസ്ട്രേലിയ സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. എന്നാൽ ഏകദിനത്തിലേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചുവരാനായിരിക്കും ഇന്ത്യ ടി-20 പരമ്പരയിലൂടെ ലക്ഷ്യം വെക്കുക.
ഈ പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള സുവർണാവസരവുമുണ്ട്. ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് സഞ്ജു ലക്ഷ്യം വെക്കുന്നത്. നിലവിൽ ഈ നേട്ടം ഇഷൻ കിഷന്റെ പേരിലാണ്. 58 റൺസാണ് താരം നേടിയത്. 55 റൺസ് നേടിയ കെഎൽ രാഹുലാണ് ഈ പട്ടികയിലെ രണ്ടാമൻ.
48 റൺസുമായി എംഎസ് ധോണിയും 30 റൺസുമായി ദിനേശ് കാർത്തിക്കുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. സഞ്ജു ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ 23 റൺസാണ് നേടിയിട്ടുള്ളത്. നിലവിലെ താരത്തിന്റെ പ്രകടനം കണക്കിലെടുത്താൽ സഞ്ജുവിന് ഈ റെക്കോർഡ് അനായാസം സ്വന്തമാക്കാം.
അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിൽ സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു.
മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
The India-Australia T20 series is just hours away. In this series, Malayali player Sanju Samson has a golden opportunity to set a new record. Sanju is aiming to become the highest individual score by an Indian wicketkeeper against Australia in T20Is.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."