HOME
DETAILS

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

  
Web Desk
October 29, 2025 | 5:34 AM

Why Didnt Cloud Seeding Cause Rain In Delhi -explain

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായുമലിനീകരണം പരിഹരിക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. കാണ്‍പൂര്‍ ഐ.ഐ.ടിയുമായി സഹകരിച്ച് വ്യാഴാഴ്ച്ച പകലാണ് പരീക്ഷണം നടത്തിയിരുന്നത്. 1.2 കോടിയോളം ചെലവിട്ട് നടത്തിയ പരീക്ഷണം പക്ഷേ പരാജയപ്പെട്ടു. 

എന്താണ് ക്ലൗഡ് സീഡിങ് ?

മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങള്‍ നിക്ഷേപിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. മഴ പെയ്യിക്കാനുള്ള മേഘങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താന്‍ ക്ലൗഡ് സീഡിങ് വഴി സാധിക്കും.

 എന്‍സിഎം, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, 26 ലൈവ് ക്യാമറകള്‍, ഗ്രൗണ്ട് സ്റ്റേഷനുകള്‍ എന്നിവ ഉപയോഗിച്ച് ആകാശം തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങള്‍ കണ്ടെത്തുമ്പോള്‍, പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ച് ഉപ്പ്, മഗ്‌നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ മിശ്രിതം അടങ്ങിയ ഹൈഗ്രോസ്‌കോപ്പിക് ജ്വാലകള്‍ മേഘങ്ങളിലേക്ക് വിടുന്നു. ഒരു സാധാരണ മൂന്ന് മണിക്കൂര്‍ ദൗത്യത്തില്‍, ഒരു വിമാനം 48 വരെ ജ്വാലകള്‍ പുറപ്പെടുവിക്കാറുണ്ട്.

സാധാരണ രീതിയില്‍ കിട്ടേണ്ട മഴ ലഭിക്കാതിരിക്കുകയും ചൂട് അസഹ്യമാകുകയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ കൃത്രിമമായി മഴ പെയ്യിക്കാറുള്ളത്. സാധാരണയായി ഈ രീതിയിലൂടെ മഴ പെയ്യാന്‍ ഏകദേശം 30 മിനിറ്റ് സമയം എടുക്കും

cloud.png

 

എന്തുകൊണ്ട് മഴ പെയ്തില്ല?

ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ നടന്ന ക്ലൗഡ് സീഡിങ് പരാജയപ്പെട്ടതിന്റെ പ്രധാനകാരണം അന്തരീക്ഷത്തിലെ ഈര്‍പ്പം വളരെ കുറവായതിനാലാണെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ വ്യക്തമാക്കി. 

സീഡിങ് ഏജന്റുകള്‍ക്ക് മഴയെ കൃത്രിമമായി പെയ്യിക്കാന്‍ സാധാരണയായി 50 ശതമാനത്തിലധികം ഈര്‍പ്പം ആവശ്യമാണ്. ചൊവ്വാഴ്ചത്തെ ക്ലൗഡ് സീഡിങ് സമയത്ത് മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ അളവ് ആ പരിധിക്കും വളരെ താഴെയായിരുന്നു. 10-15 ശതമാനം ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ ക്ലൗഡ് സീഡിങ് നടത്താന്‍ കഴിയുമോ എന്നായിരുന്നു പരീക്ഷണം. ഐഐടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നതിനാലാണ് സര്‍ക്കാര്‍ ക്ലൗഡ് സീഡിങുമായി മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.

ഐ.ഐ.ടി കാണ്‍പൂര്‍ ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാളിന്റെ വിശദീകരണം: 

സംഘം ക്ലൗഡ് സീഡിങിനായി ഉപയോഗിക്കുന്ന മിശ്രിതത്തില്‍ 20% സില്‍വര്‍ അയഡൈഡ് മാത്രമേ ഉള്ളൂവെന്നും ബാക്കിയുള്ളത് പാറ ഉപ്പും സാധാരണ ഉപ്പും ചേര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. 14 ജ്വാലകളാണ് ചൊവ്വാഴ്ച്ച പ്രയോഗിച്ചത്. വളരെ ഉയര്‍ന്ന മലിനീകരണം ഉള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍, മലിനീകരണം കുറയ്ക്കാന്‍ ശ്രമിക്കാവുന്ന ഒരു മാര്‍ഗമാണിത്. ഇത് ഒരു ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ക്ലൗഡ് സീഡിങിന് ശേഷം നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും നേരിയ മഴ ലഭിച്ചതായി ഐ.ഐ.ടി കാണ്‍പൂരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് ഏഴിനാണ് ഡല്‍ഹി മന്ത്രിസഭ ക്ലൗഡ് സീഡിങ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അഞ്ച് പരീക്ഷണങ്ങള്‍ക്കായി 3.21 കോടി രൂപയും വകയിരുത്തി.  

 

English Summary: The Delhi government’s cloud seeding experiment — conducted in collaboration with IIT Kanpur to combat severe air pollution — has failed to produce rain despite spending around ₹1.2 crore. The experiment aimed to create artificial rainfall by dispersing chemicals like silver iodide and sodium chloride into clouds to enhance precipitation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  3 hours ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  4 hours ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  4 hours ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  4 hours ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  4 hours ago
No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  4 hours ago
No Image

ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വില; വാശിയേറിയ ലേലംവിളി- സംഭവം തേനിയില്‍

Kerala
  •  5 hours ago
No Image

സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കുന്നുവെന്നും ഭാര്യയുടെ ആത്മാഭിമാനം നശിപ്പിക്കുമെന്നും ഹൈക്കോടതി

Kerala
  •  5 hours ago
No Image

പി.എം ശ്രീ പദ്ധതി; പാർട്ടി നിലപാട് വിശദീകരിക്കൽ സി.പി.എമ്മിന് വെല്ലുവിളി; വെട്ടിലായി എസ്.എഫ്.ഐയും കെ.എസ്.ടി.എയും

Kerala
  •  5 hours ago
No Image

'തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്...' പുതിയ സ്‌കൂളിലേക്കെന്ന് അറിയിച്ച് ഹിജാബ് വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ ഉപ്പ

Kerala
  •  5 hours ago