HOME
DETAILS

ഒരു കട്ടിലില്‍ ഉറങ്ങുന്ന മൂന്നു കുട്ടികളുടെ അരികില്‍ പുലി; കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന അമ്മ ഞെട്ടിത്തരിച്ചു

  
Web Desk
May 16 2025 | 04:05 AM

Tiger found next to three children sleeping in one bed mother woke up to hear childs cries and was shocked

 

പാലക്കാട് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ അടുത്തുനിന്ന് നായയെ കടിച്ചെടുത്തു കൊണ്ട് പുലി ഓടി. കട്ടിലില്‍ കിടക്കുകയായിരുന്ന തന്റെ മൂന്നരവയസുള്ള കുട്ടിയെ പുലി തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് അവനിക മോള്‍. കുട്ടിയുടെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മാതാപിതാക്കളും.

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി നാടിന്റെ മുഴുവന്‍ ഉറക്കം കെടുത്തിയിരിക്കുകയാണ്. മലമ്പുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ. കൃഷ്ണന്റെ ഒറ്റമുറി വീട്ടിലാണ് വാതില്‍ മാന്തിപ്പൊളിച്ച് പുലി അകത്തുകയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ട ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയായിരുന്നു പുലിയുടെ ലക്ഷ്യം.

നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലിയുടെ ദേഹത്ത് തട്ടി മൂന്നരവയസുകാരി കട്ടിലില്‍ നിന്ന് താഴെ വീണത്. നിലത്തു കിടന്നിരുന്ന അമ്മ ലത കരച്ചില്‍ കേട്ടു ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെയും കടിച്ചുപിടിച്ചു നില്‍ക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി(5), അനിരുദ്ധ്(7) എന്നീ മക്കളെയും കൂടി ചേര്‍ത്തുപിടിച്ച് ലത നിലവിളിച്ചു.

വീടിനു പുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍ കരച്ചില്‍ കേട്ട് വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പായുകയായിരുന്നു. കുഞ്ഞിന്റെ കാലിനു നിസാര പരിക്കുണ്ട്. അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ചതായിരുന്നു റോക്കി എന്ന നായയെ. ഇതിനെയാണ് പുലി പിടിച്ചത്.

മുമ്പും ഇതിനെ പുലി പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടിയിട്ടത്. തകര്‍ന്നുവീഴാറായ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ ഒറ്റപ്പെട്ട് ജി. സുധാകരൻ; രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ പൊലിസ്‌

Kerala
  •  an hour ago
No Image

വരും വര്‍ഷങ്ങളില്‍ കരിപ്പൂരിൽ നിന്നുള്ള അമിതനിരക്ക് ഒഴിവാക്കണം; കേന്ദ്ര മന്ത്രിയോട് ഹജ്ജ് കമ്മിറ്റി

Kerala
  •  2 hours ago
No Image

സുരക്ഷിത മേഖലയിലും അഭയാർത്ഥി ക്യാമ്പുകളിലും സയണിസ്റ്റ് ബോംബ് വർഷം, വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു; വ്യവസ്ഥകളോടെ ബന്ദി മോചനത്തിന് സമ്മതിച്ചു ഹമാസ്

latest
  •  2 hours ago
No Image

വിവരാവകാശ നിയമം കോടതികള്‍ക്കും ബാധകമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍

Kerala
  •  2 hours ago
No Image

തട്ടിപ്പു കേസില്‍ നിന്ന് ഊരാന്‍ മരിച്ചെന്ന് വാര്‍ത്ത നല്‍കി; തട്ടിപ്പുകേസിലെ പ്രതി കൊടൈക്കനാലില്‍ പിടിയില്‍

Kerala
  •  2 hours ago
No Image

എൻ്റെ കേരളം; തരംഗം തീര്‍ത്ത് റോബോ ടോയ് ഡോഗ് ബെൻ

Kerala
  •  2 hours ago
No Image

കൊച്ചിയില്‍ ഇനി ആഘോഷത്തിന്റെ നാളുകള്‍; 'എൻ്റെ കേരള'ത്തിന് തിരിതെളിഞ്ഞു 

Kerala
  •  2 hours ago
No Image

ലഹരി വിരുദ്ധക്യാമ്പയിൻ; മദ്റസകളിൽ സ്പെഷ്യൽ അസംബ്ലിയും ഒപ്പ് ശേഖരണവും ഇന്ന് 

Kerala
  •  2 hours ago
No Image

പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം; തിരിച്ചടിയായത് മൂന്നാം ഘട്ടത്തിലെ തകരാര്‍

National
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-17-05-2025

PSC/UPSC
  •  10 hours ago