HOME
DETAILS

തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ ഒറ്റപ്പെട്ട് ജി. സുധാകരൻ; രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ പൊലിസ്‌

  
Web Desk
May 18 2025 | 02:05 AM

G Sudhakaran Isolated in Postal Vote Disclosure Police to Seek Documents from Election Commission

ആലപ്പുഴ: തപാൽ വോട്ട് വിവാദത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ട് സി.പി.എം മുതിർന്ന നേതാവ് ജി.സുധാകരൻ.1989ൽ കെ.വി ദേവദാസ് ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ പാർട്ടിയിലും പുറത്തും വൻ വിവാദവും കേസുമായതോടെയാണ് സി.പി.എം പൂർണമായും ജി.സുധാകരനെ കൈയൊഴിഞ്ഞത്. ഇത് സംബന്ധിച്ച് നിലവിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സുധാകരനെ പോലുള്ളവർ പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു.
ആലപ്പുഴയിൽ ജി.സുധാകരനെതിരേ പടയൊരുക്കം ശക്തമായിട്ടുണ്ട്. അതേസമയം, അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം യുദ്ധക്കളത്തിന് സമാനമാക്കിയെന്ന ജി.സുധാകരന്റെ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി എച്ച്.സലാം എം.എൽ.എ രംഗത്തുവന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു എച്ച്.സലാമിന്റെ വിമർശനം. 'കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം' എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾ പരാമർശിച്ചായിരുന്നു എച്ച്. സലാമിന്റെ വിമർശനം.

അതേസമയം വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച അന്വേഷണത്തില്‍ തിരഞ്ഞെടുപ്പ് രേഖകല്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലിസ് തിരഞ്ഞെടുപ്പ് കമ്മീഷനു കത്തു നല്‍കും. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണിത്. രേഖകള്‍ കിട്ടിയ ശേഷമാകും സുധാകരന്റെയും അദ്ദേഹം പ്രസംഗിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തുകയുള്ളൂ. 

പൊലിസ് അന്വേഷണത്തിന്റെ പുരോഗതി സമയാസമയം അറിയിക്കണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ 36 വര്‍ഷം മുമ്പു നടന്ന സംഭവത്തെപ്പറ്റിയുള്ള അന്വേഷണം അത്ര എളുപ്പത്തിലാകില്ലെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ

Football
  •  18 hours ago
No Image

വ്യാജ മാല മോഷണക്കേസ് ; സ്വർണമാല തൊഴിലുടമയുടെ വീട്ടിൽ; എന്നിട്ടും ദലിത് യുവതിയായ ബിന്ദുവിനെതിരെ എഫ്‌ഐആർ, പേരൂർക്കട എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

Kerala
  •  18 hours ago
No Image

സംഭല്‍ ഷാഹി മസ്ജിദ് സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; വിചാരണ കോടതി ഉത്തരവ് ശരിവച്ചു, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി

National
  •  18 hours ago
No Image

ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം 

Cricket
  •  18 hours ago
No Image

'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്‍' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

National
  •  19 hours ago
No Image

കോഴിക്കോട് തീപിടുത്തമുണ്ടായ ടെക്സ്റ്റയിൽസിന്‌ എൻഒസിയില്ല; ജില്ല ഫയർ ഓഫീസർ

Kerala
  •  19 hours ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  19 hours ago
No Image

അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി

Football
  •  20 hours ago
No Image

തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന

Kerala
  •  20 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍

National
  •  20 hours ago