കൊയോങ്കരയിലെ കിഴക്കേക്കര പുതിയകുളം ശുചീകരിച്ചു
തൃക്കരിപ്പൂര്‍: കര്‍ഷകരുടെ ദീര്‍ഘനാളത്തെ പ്രശ്‌നത്തിന് സ്വാശ്രയ സംഘം കൈമെയ് മറന്നു പ്രവര്‍ത്തിച്ചപ്പോള്‍ പരിഹാരമായി. കൊയോങ്കരയിലെ സൗഹൃദ സ്വയം സഹായ സംഘത്തിന്റെ പ്രവര്‍ത്തകരാണ് സേവന സന്നദ്ധതയുമായി രംഗത്തിറങ്ങിയത്. കൊയോങ്കരയിലെ പഴക്കം ചെന്ന കിഴക്കേക്കര പുതിയകുളം ശുചീകരിച്ചു പാടശേഖരത്തിലേക്കുളള നീരൊഴുക്കു പുനഃസ്ഥാപിച്ചാണ് പ്രദേശത്തെ സൗഹൃദ പുരുഷ സ്വയം സഹായ സംഘത്തിലെ 25 അംഗങ്ങള്‍ നാടിനു മാതൃകയായത്. ഇരുനൂറു മീറ്ററിലധികമുളള നീരൊഴുക്ക് ചാല്‍ മണ്ണ് മാന്തി മാലിന്യങ്ങള്‍ നീക്കി സുഖമമായ ഒഴുക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസ്ഥാപിക്കുകയായിരുന്നു. പുതിയ കുളം നവീകരിക്കുന്നത് രണ്ടു ഘട്ടമായാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. പായലും മാലിന്യങ്ങളും മാറ്റി കുളം ശുചീകരിക്കുക വഴി കൊയോങ്കര പാടശേഖരത്തിലെ ഏക്കര്‍ കണക്കിന് വയലിലെ നെല്‍കൃഷി ഇറക്കുന്നതിനു ഏറെ സഹായകരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."