കലക്ടര്‍ക്ക് നിവേദനം നല്കി
കല്‍പ്പറ്റ: ഭരണമാറ്റത്തിനു ശേഷം എന്‍.ജി.ഒ അസോസിയേഷന് നേതാക്കളേയും പ്രവര്‍ത്തകരേയും മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റുന്നതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിലെ ഓണാഘോഷം ബഹിഷ്കരിക്കുമെന്ന് എന്‍.ജി.ഒ അസോസിയേഷന് തീരുമാനിച്ചു. റിക്രിയേഷന്‍ ക്ലബാണ് ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. വനിതകള്‍, ഗര്‍ഭിണികള്‍, വികലാംഗര്‍, പട്ടികവിഭാഗക്കാര്‍ തുടങ്ങി സംവരണ മാനദണ്ഡങ്ങളെല്ലാം പാലിക്കാതെയാണ് സ്ഥലംമാറ്റം. സ്ഥലംമാറ്റപ്പെട്ട ജീവനക്കാര്‍ക്ക് നല്‍കേണ്ട അന്തിമ വേതന പത്രിക ഇതുവരെ കലക്ടറേറ്റില്‍ നിന്ന് അതത് ഓഫിസിലേയ്ക്ക് അയച്ചുകൊടുത്തിട്ടില്ല. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉമാശങ്കര്‍, സിവില്‍ സ്റ്റേഷന് ബ്രാഞ്ച് പ്രസിഡന്റ് ടി അജിത് കുമാര്‍, ട്രഷറര്‍ ലൈജു ചാക്കോ, ജോ.സെക്രട്ടറി ബിജു ജോസഫ്, വനിതാ ഫോറം കണ്‍വീനര്‍ ഗ്ലോറിന്‍ സെക്വേര എന്നിവരുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."