അമ്മുവിനെ തനിച്ചാക്കി ബൊമ്മന്റെ വേര്‍പാട്
മുത്തങ്ങ: വയനാട് വന്യജീവി സങ്കേതത്തിലെ പുതിയ അഥിതി അമ്മുവിനെ പരിചരിക്കാന്‍ ഇനി ബൊമ്മനില്ല. വര്‍ഷങ്ങളായി മുത്തങ്ങ ആനപന്തിയില്‍ ആനകളെ പരിചരിച്ചിരുന്ന ബൊമ്മന്റെ വേര്‍പാടിന്റെ ദു:ഖത്തിലാണ് ആനപന്തിയും വനപാലകരും. കൂടെ തന്റെ പരിചാരകന്റെ സാന്നിധ്യമില്ലാതെ അമ്മു എന്ന ആനക്കുട്ടിയും. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ബൊമ്മനെ വനപാലകര്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
16-ാം വയസിലാണ് ബൊമ്മന് മുത്തങ്ങ ആനപന്തിയില്‍ എത്തുന്നത്. സംസ്ഥാനത്ത് എവിടെ നിന്ന് ആനക്കുട്ടികലെ കിട്ടിയാലും മുത്തങ്ങയിലായിരുന്നു ആദ്യകാലങ്ങളില്‍ എത്തിച്ച് പരിചരിച്ചിരുന്നത്. ഇതിന് നേതൃത്വം നല്‍കിയിരുന്നത് ബൊമ്മനായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ എത്തിയ സുന്ദരി എന്ന ആനക്കുട്ടിയെ സംരക്ഷിച്ചതും ബൊമ്മന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ആറാം മാസത്തില്‍ ബൊമ്മന്റെ കൈകളിലെത്തിയ സുന്ദരി എന്ന ആനക്കുട്ടിയെ രണ്ടര വയസായപ്പോള്‍ കോട്ടൂര്‍ ആനപന്തിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതോടെ ബൊമ്മനും ആനപന്തിയിലെ ജോലി വിട്ടുപോയി. പിന്നീട് ഒരു വര്‍ഷം മുമ്പ് അമ്മു എന്ന ആനക്കുട്ടി മുത്തങ്ങയിലെത്തിയപ്പോള് വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് നേരിട്ട് ബൊമ്മനെ സമീപിച്ച് ആനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആനപന്തിയിലേക്ക് തിരിച്ചുവരാന്‍ ബൊമ്മന് അധികൃതരോട് ഒരു ഡിമാന്‍ഡ് വച്ചിരുന്നു, വലുതായാല്‍ ആനക്കുട്ടിയെ മുത്തങ്ങയില്‍ നിന്ന് കൊണ്ടുപോകില്ലെന്ന ഉറപ്പ് വേണമെന്ന്. ഇത് അംഗീകരിച്ചതോടെയാണ് ബൊമ്മന് വീണ്ടും ആനപന്തിയിലെത്തിയത്. ബൊമ്മനും അമ്മുവും പെട്ടെന്ന കൂട്ടുകാരായി. സദാസമയവും ബൊമ്മന്റെ സാന്നിധ്യത്തിലായിരുന്നു അമ്മു എന്ന ആനക്കുട്ടിയുടെ ജീവിതം. നിലവില്‍ മുത്തങ്ങ ആനപന്തിയില്‍ നിലവിലുള്ള സൂര്യ എന്ന താപ്പാന അമ്മു എന്ന ആനകുട്ടി അടക്കം 15 ഓളം ആനകളെ സംരക്ഷിച്ച് വളര്‍ത്തിയത് ബൊമ്മനായിരുന്നു. ബൊമ്മന്റെ ഭാര്യ അമ്മു. വനം വകുപ്പ് വാച്ചറായ ചന്ദ്രന്, കാന്തി എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."