
ചുട്ടുപൊള്ളി യുഎഇ, ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് 50 സെല്‍ഷ്യസ്, ദുബൈയിലെ പള്ളികള്‍ക്ക് സമീപവും പൊതുഇടങ്ങളിലും തണലൊരുക്കുന്നു | UAE record temperatures

അബൂദബി: യുഎഇയില്‍ ഇന്നലെ റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്. അബൂദബിയിലെ അല്‍ ശവാമിഖില്‍ ഇന്നലെ ഉച്ചയ്ക്ക് 50.4 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. 2009ല്‍ രേഖപ്പെടുത്തിയ 50.2 ആണ് മേയ് മാസത്തില്‍ ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ ചൂട്. 2003 മുതല്‍ ആണ് താപനില സംബന്ധിച്ച സമഗ്രമായ കണക്കുകള്‍ യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) കൃത്യമായി രേഖപ്പെടുത്തിവന്നത്. അതിന് ശേഷം മേയ് മാസത്തില്‍ അടയാളപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടാണിതെന്ന് എന്‍സിഎം അറിയിച്ചു.
കഴിഞ്ഞമാസം രാജ്യത്തെ ഏറ്റവും ചൂടേറിയ ഏപ്രില്‍ മാസമാണ് കടന്നുപോയത്. ശരാശരി പ്രതിദിന ഉയര്‍ന്ന താപനില 42.6ഡിഗ്രി വരെ ഏപ്രിലില്‍ രേഖപ്പെടുത്തുകയുണ്ടായി. വരും നാളുകള്‍ പൊള്ളുമെന്നതിന്റെ സൂചനയായിട്ടാണ് വേനല്‍ക്കാല സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതിനെ എന്‍സിഎം കാണുന്നത്.
അതേസമയം, വീണ്ടുമൊരു കൊടും വേനല്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാന്‍ യുഎഇ ഭരണകൂടം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. കടുത്ത ചൂടും ഈര്‍പ്പവും നേരിടാന്‍ താമസക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി യുഎഇ നടപടികളും സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി പള്ളികളിലും ആളുകള്‍ കൂടുതലായി വരാറുള്ള പൊതു ചത്വരങ്ങളിലും പ്രത്യേക തണല്‍ പ്രദേശങ്ങള്‍ ഒരുക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ്‌സ് & സക്കാത്ത് അറിയിച്ചു.
ആരാധകര്‍ക്കും പൊതുജനങ്ങള്‍ക്കും തണുപ്പും സുഖകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി കനോപ്പികളും മറ്റ് തണലുള്ള ഘടനകളും സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഈ സംരംഭം ഇതിനകം തന്നെ ആരംഭിച്ചതായും വരും മാസങ്ങളില്‍ ഇത് വിപുലീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
UAE records hottest May in over a decade as temperatures rise to 50.4°C
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്തനംതിട്ടയിൽ 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
Kerala
• 16 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ
Cricket
• 17 hours ago
ശക്തമായ മഴ; മലപ്പുറം വഴിക്കടവിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
Kerala
• 17 hours ago
തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 17 hours ago
"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ
National
• 17 hours ago
ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ
Cricket
• 18 hours ago
2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 18 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം
Cricket
• 18 hours ago
അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala
• 20 hours ago
രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍
Cricket
• 20 hours ago
കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്
Kerala
• 20 hours ago
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ് കോടതിയിൽ ഹാജരാകാൻ നിർദേശം
National
• 20 hours ago
ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില
Business
• 20 hours ago.png?w=200&q=75)
കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
Kerala
• 20 hours ago
ഹർവാർഡിനെ മനപ്പൂർവ്വം തകർക്കാൻ ട്രംപിന്റെ തന്ത്രം; ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യൂണിവേഴ്സിറ്റിയുടെ പോരാട്ടം
International
• 21 hours ago
വടക്കുകിഴക്കൻ യുവാക്കൾ അക്രമം ഉപേക്ഷിച്ചു? ; യാഥാർഥ്യവും രാഷ്ട്രീയ പശ്ചാത്തലവും
National
• a day ago
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; മാതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്
Kuwait
• a day ago
പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ് ഇന്ന്
Domestic-Education
• a day ago
കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്
Kuwait
• 20 hours ago
സാമ്പത്തിക തർക്കത്തിൽ അറസ്റ്റിലായ റാപ്പർ ഡബ്സിക്കും സുഹൃത്തുക്കൾക്കും ജാമ്യം
Kerala
• 21 hours ago
അബൂദബിയിലെ വീടുകളില്‍ ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കി
latest
• 21 hours ago