HOME
DETAILS

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ ആരംഭിച്ച് മക്ക, മദീന ഹറം കാര്യാലയ വിഭാഗം

  
May 24 2025 | 03:05 AM

New Smart Portal Launched by Haram Office to Assist Hajj Pilgrims

റിയാദ്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംശയ നിവാരണത്തിനും മറ്റു സേവനങ്ങള്‍ക്കുമായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് അധികൃതര്‍. മക്കയിലും മദീനയിലും സഹായകമാകും വിധം ഇരു കേന്ദ്രങ്ങള്‍ക്കും രണ്ടു വിഭാഗങ്ങളായാണ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്.

തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലളിതവും സമഗ്രവുമായ രീതിയിലാണ് സ്മാര്‍ട്ട് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ സ്മാര്‍ട്ട് പോര്‍ട്ടലാണിതെന്ന് ഇരു ഹരമുകളുടെയും മതകാര്യ പ്രസിഡന്റ് ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. നൂതനവും, ആഗോളതലത്തില്‍ ആക്‌സസ് ചെയ്യാവുന്ന തരത്തിലുമാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. 

ഒന്നിലധികം ഭാഷകളില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പോര്‍ട്ടല്‍ സ്റ്റാന്‍ഡേര്‍ഡ് ഡാറ്റാബേസിനെ അടിസ്ഥാനമാക്കിയാകും തീര്‍ത്ഥാടകര്‍ക്ക് സഹായകമായി വര്‍ത്തിക്കുക.

നിരവധി സ്മാര്‍ട്ട് സാങ്കേതികവിദ്യകളാല്‍ പ്രവര്‍ത്തിക്കുന്ന ഈ ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോം വഴി പ്രാര്‍ത്ഥന സമയം, ഇമാമുമാരെയും മുഅദ്ദിനുകളെയും കുറിച്ചുള്ള അറിയിപ്പുകള്‍, ഷെഡ്യൂളുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അറിയാനാകും. ആപ്പിനുള്ളിലെ സ്മാര്‍ട്ട് മാപ്പുകള്‍ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സ്ഥലങ്ങളും നേരിട്ട് ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു നാവിഗേഷന്‍ സവിശേഷതയാണ് പോര്‍ട്ടലിനെ വ്യത്യസ്തമാക്കുന്നത്.

സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് തത്സമയ ചാറ്റിലൂടെ മറുപടി നല്‍കാനും, പ്രാര്‍ത്ഥനയും വുദുവും എങ്ങനെ നിര്‍വഹിക്കാമെന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഇസ്‌ലാമിക പദങ്ങളുടെ നിര്‍വചനങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ സഹായിക്കുന്നു. https://services.prh.gov.sa വഴി ഇത് ആക്‌സസ് ചെയ്യാന്‍ കഴിയും .

തീര്‍ത്ഥാടകരുടെ ആത്മീയ അനുഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭത്തിന്റെ ഭാഗമായി, AIയില്‍ പ്രവര്‍ത്തിക്കുന്ന മനാരത്ത് അല്‍ഹറമൈന്‍ റോബോട്ടിന്റെ അപ്‌ഡേറ്റ് ചെയ്ത രണ്ടാം പതിപ്പും ബുധനാഴ്ച അധികൃതര്‍ പുറത്തിറക്കിയിരുന്നു.

The Haram Office in Mecca and Medina has launched a new smart portal to streamline services and provide real-time assistance for Hajj pilgrims, enhancing their spiritual journey with digital convenience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ

Cricket
  •  3 hours ago
No Image

ശക്തമായ മഴ; മലപ്പുറം വഴിക്കടവിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

Kerala
  •  3 hours ago
No Image

തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ

National
  •  4 hours ago
No Image

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

Cricket
  •  4 hours ago
No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  5 hours ago
No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  6 hours ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  6 hours ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  6 hours ago