HOME
DETAILS

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; മാതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്

  
Web Desk
May 24 2025 | 04:05 AM

Mother Fatally Stabbed by Son After Refusing Money for Drugs

കുവൈത്ത് സിറ്റി: സബാഹ് അല്‍ സലീം ജില്ലയില്‍ മാതാവിനെ മാരകമായി കുത്തിക്കൊലപ്പെടുത്തുകയും 10 വയസ്സുള്ള സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത 28 കാരനെതിരെയുള്ള വിചാരണ നടപടികള്‍ പുരോഗമിക്കുന്നു. കുവൈത്ത് ക്രിമിനല്‍ കോടതിയിലാണ് യുവാവിനെതിരെയുള്ള വിചാരണാ നടപടികള്‍ പുരോഗമിക്കുന്നത്.

ആക്രമണം നടന്ന സമയത്ത് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പ്രതി സമ്മതിച്ചു. കൂടുതല്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാതിരുന്നത് തന്നെ കോപാകുലനാക്കിയെന്നും ഇതിനെ തുടര്‍ന്നാണ് താന്‍ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴി നല്‍കി. ആക്രമണം കണ്ടുനിന്ന ഇളയ സഹോദരനെയും പ്രതി കത്തി കൊണ്ട് ഗുരുതരമായി പരുക്കേല്‍പ്പിച്ചു.

ജഹ്‌റ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് തലാല്‍ അല്‍ ഹജ്‌രി യുവാവിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഹീനവും അത്യധികം അസ്വസ്ഥത ഉളവാക്കുന്നതുമായ തെറ്റാണ് യുവാവ് ചെയ്തതെന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ജീവിതവും ആരോഗ്യവും യൗവനവും മകനെ വളര്‍ത്തുന്നതിനായി സമര്‍പ്പിച്ച അമ്മയുടെ ജീവിതം പക്ഷേ അവന്റെ കൈകളാല്‍ തന്നെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിക്കെതിരെ ആവശ്യത്തില്‍ അധികം തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന മാനുഷിക മൂല്യങ്ങളോടുള്ള അഗാധമായ വഞ്ചനയായാണ് അല്‍ ഹജ്‌രി കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. 

'ഇത് ഒരു ശത്രുവിനെ കൊല്ലുന്നതോ ഒരു എതിരാളി ഒരു പ്രശ്‌നം പരിഹരിക്കുന്നതോ ആയിരുന്നില്ല. ഒരു മകന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തുന്നതായിരുന്നു. ഈ കുറ്റകൃത്യം മനുഷ്യത്വത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ്, ദൈവിക നിയമത്തോടുള്ള അപമാനവുമാണ്. എല്ലാ മതങ്ങളും ധാര്‍മ്മിക നിയമങ്ങളും ജീവിതത്തില്‍ സ്ഥാപിക്കുന്ന പവിത്രതയെ ഇത് ഇല്ലാതാക്കുന്നു.' ഹിജ്‌രി പറഞ്ഞു.  മനുഷ്യന്റെ അധഃപതനത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു ദുരന്തം എന്നാണ് പ്രോസിക്യൂഷന്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

A young man allegedly stabbed his mother to death after she refused to give him money to purchase drugs. The tragic incident has shocked the local community as police launch a full investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ

National
  •  4 hours ago
No Image

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

Cricket
  •  4 hours ago
No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  5 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  5 hours ago
No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  6 hours ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  6 hours ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  6 hours ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  6 hours ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  7 hours ago