HOME
DETAILS

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന് | Nilambur Bypoll

  
Web Desk
May 25 2025 | 04:05 AM

nilambur by election will be on june 19

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിജ്ഞാപനം മേയ് 26ന് പുറത്തിറക്കും. 

നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്ത് അഞ്ചിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ കാദി (എസ് സി), വിസാവദര്‍, പഞ്ചാബിലെ ലുധിയാന, വെസ്റ്റ് ബംഗാളിലെ കാളിഗഞ്ച്, കേരളത്തില്‍ നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിനം ജൂണ്‍ 02. സുക്ഷ്മപരിശോധന ജൂണ്‍ 3ന് നടത്തും. ജൂണ്‍ 5നുള്ളില്‍ നോമിനേഷന്‍ പിന്‍വലിക്കാം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഇതുവരെ നാല് ഉപതെരഞ്ഞെടുപ്പുകള്‍ക്കാണ് കേരളം സാക്ഷിയായത്. ഇതില്‍ മൂന്നിടത്ത് യുഡിഎഫ് വിജയം നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയിലെ സീറ്റ് എല്‍ഡിഎഫും നിലനിര്‍ത്തി. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയം. 

മുന്നണിയുമായി തെറ്റിപിരിഞ്ഞാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ആര്യാടന്‍ മുഹമ്മദിലൂടെ യുഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റിലാണ് സിപിഎം പിന്തുണയില്‍ അന്‍വര്‍ ജയിച്ച് കയറിയത്. തുടര്‍ന്ന് 9 വര്‍ഷം മണ്ഡലം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഇരുമുന്നണികള്‍ക്കും ഉപതെരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു 

Kerala
  •  an hour ago
No Image

പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി

National
  •  an hour ago
No Image

കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്

Cricket
  •  2 hours ago
No Image

കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി 

Kerala
  •  2 hours ago
No Image

കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു

Kerala
  •  2 hours ago
No Image

കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 hours ago
No Image

കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്നു; താമസക്കാർ ഒഴിഞ്ഞു പോകുന്നു 

Kerala
  •  3 hours ago
No Image

കനത്ത മഴയും കാറ്റും; ഉത്തർപ്രദേശിൽ എസിപി ഓഫീസ് തകർന്ന് വീണ് സബ് ഇൻസ്പെക്ടർ മരിച്ചു

National
  •  3 hours ago
No Image

അറബിക്കടലിൽ MSC Elsa3 കപ്പൽ മുങ്ങിയ സംഭവം; കടലില്‍ വീണത് നൂറോളം കണ്ടെയ്‌നറുകള്‍,എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് ആശങ്ക

Kerala
  •  3 hours ago
No Image

അതിതീവ്ര മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  3 hours ago