HOME
DETAILS

കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി 

  
May 25 2025 | 10:05 AM

Two Kerala Railway Stations to Shut Down Tonight Setback for Passengers

 

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ പ്രവർത്തനം അവസാനിപ്പിക്കും. കണ്ണൂർ ജില്ലയിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകളാണ് അടച്ചുപൂട്ടുന്നത്. നാളെ മുതൽ ഈ സ്റ്റേഷനുകളിൽ ഒരു പാസഞ്ചർ ട്രെയിനും നിർത്തില്ല. നഷ്ടം മൂലമാണ് ഈ തീരുമാനമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് രാത്രി 7.45ന് അവസാന ട്രെയിൻ പുറപ്പെടും. വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനിലും ഇന്ന് രാത്രിയോടെ അവസാന ട്രെയിൻ കടന്നുപോകുന്നതോടെ പ്രവർത്തനം പൂർണമായും നിലയ്ക്കും. ഈ സ്റ്റേഷനുകളിലെ ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കുമെന്നാണ് വിവരം.

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ. കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെ സ്റ്റേഷന്റെ വരുമാനം കുത്തനെ കുറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ചിറക്കൽ സ്റ്റേഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മംഗലാപുരം, മണിപ്പാൽ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനും പോകുന്നവർക്ക് ചിറക്കൽ സ്റ്റേഷൻ പ്രധാന ആശ്രയമായിരുന്നു.

അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, അലവിൽ, പൂതപ്പാറ, പുതിയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബസ് സൗകര്യം പരിമിതമായതിനാൽ ചിറക്കൽ റെയിൽവേ സ്റ്റേഷൻ ഏക ആശ്രയകേന്ദ്രമായിരുന്നു. സ്റ്റേഷൻ അടച്ചുപൂട്ടുന്നത് ഈ പ്രദേശങ്ങളിലെ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് ഹംദാന്റെ ഔദ്യോ​ഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം

uae
  •  an hour ago
No Image

300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു

National
  •  2 hours ago
No Image

വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം

Kerala
  •  2 hours ago
No Image

ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം

uae
  •  2 hours ago
No Image

'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം

Kerala
  •  3 hours ago
No Image

ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  3 hours ago
No Image

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Kerala
  •  4 hours ago
No Image

ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ

oman
  •  4 hours ago
No Image

അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം

International
  •  4 hours ago