
പക്ഷാഘാത ഭീഷണി: ജോലിയും പണവും ഉപേക്ഷിച്ച് പൂച്ചയുമായി കപ്പൽ യാത്ര നടത്തിയ യുവാവിനെ സ്വീകരിക്കാൻ ഗവർണർ

ഹവായി: ജോലിയും സാമ്പത്തിക സ്ഥിരതയും എല്ലാം ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ട പൂച്ച ഫീനിക്സിനൊപ്പം കപ്പൽയാത്രയ്ക്ക് ഇറങ്ങിയ ഒറിഗോൺ സ്വദേശി ഒലിവർ വിഡ്ജർ (29) ആഴ്ചകൾ നീണ്ട കടൽയാത്രയ്ക്കൊടുവിൽ തന്റെ ജന്മ സ്ഥലമായ ഹവായിയിലെ യാച്ച് ക്ലബ്ബിൽ തിരിച്ചെത്തി എത്തി. ആഴ്ചകൾ നീണ്ട കടൽയാത്രയ്ക്കൊടുവിൽ ശനിയാഴ്ച എത്തിയ അദ്ദേഹത്തെ ആർപ്പുവിളികളോടെ ആരാധകരും ഹവായ് ഗവർണർ ജോഷ് ഗ്രീനും സ്വാഗതം ചെയ്തു.

നാല് വർഷം മുമ്പ് പക്ഷാഘാത സാധ്യതയുള്ള ഒരു സിൻഡ്രോം കണ്ടെത്തിയതോടെയാണ് വിഡ്ജറിന്റെ ജീവിതം മാറിമറിഞ്ഞത്. ടയർ കമ്പനി മാനേജർ എന്ന ജോലി ഉപേക്ഷിച്ച്, 50,000 ഡോളർ കടവും വാങ്ങി 10,000 ഡോളറിന് വാങ്ങിയ ബോട്ടുമായി അദ്ദേഹം ലോകം ചുറ്റാനുള്ള സ്വപ്നത്തിന് പിന്നാലെ പോർട്ട്‌ലാൻഡിൽ നിന്ന് ഒറിഗോൺ തീരത്തേക്ക് താമസം മാറി. യൂട്യൂബ് ട്യൂട്ടോറിയലുകളിലൂടെ കപ്പൽ യാത്ര പഠിച്ച അദ്ദേഹം, മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബോട്ട് പുതുക്കിപ്പണിതു. ഏപ്രിൽ അവസാനം തന്റെ പൂച്ച ഫീനിക്സിനൊപ്പം ഹവായിയി ദ്വീപിലേക്കുള്ള യാത്ര ആരംഭിച്ചു.

യാത്രയുടെ ഓരോ നിമിഷവും വിഡ്ജർ തന്റെ ടിക് ടോക്കിലെ 10 ലക്ഷത്തിലധികം ഫോളോവേഴ്‌സിനും ഇൻസ്റ്റാഗ്രാമിലെ 17 ലക്ഷം ഫോളോവേഴ്‌സിനും വേണ്ടി പങ്കുവെച്ചു കൊണ്ടിരുന്നു. "ജോലിയിൽ മുഴുകി ജീവിക്കുന്നവർക്ക് പണം മാത്രമല്ല, ജീവിതം ആസ്വദിക്കാനുള്ള അവസരമാണ് വേണ്ടത്. ലോകം വിചിത്രമായ ഒരു സ്ഥലത്താണ്, അവിടെനിന്ന് മോചനം തേടാനുള്ള പ്രചോദനമാണ് ആളുകൾക്ക് ആവശ്യം," അദ്ദേഹം പറഞ്ഞു.
യാത്രയിൽ ഏറ്റവും ഭയപ്പെടുത്തിയ നിമിഷം റഡ്ഡർ തകരാറിലായപ്പോഴാണെന്ന് വിഡ്ജർ വെളിപ്പെടുത്തി. എന്നാൽ, ഡോൾഫിനുകളും തിമിംഗലങ്ങളും കാണുകയും ഗ്ലാസ് പോലെ ശാന്തമായ പസഫിക് സമുദ്രത്തിന്റെ വിസ്മയം ആസ്വദിക്കുകയും ചെയ്ത നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു. "സമുദ്രത്തിന്റെ നടുവിൽ, ചുറ്റും ഗ്ലാസ് പോലെ നിശ്ചലമായ വെള്ളം മാത്രം കാണുമ്പോൾ അനുഭവപ്പെടുന്നത് അവർണനീയമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് വഴി സുഹൃത്തുക്കളുമായി ബന്ധം നിലനിർത്തിയതിനാൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടില്ലെന്ന് വിഡ്ജർ പറഞ്ഞു. എന്നാൽ, ഇത്തരം സാങ്കേതികവിദ്യകൾ ഇല്ലാതിരുന്ന മുൻകാല നാവികർ അനുഭവിച്ച കടലിന്റെ ശുദ്ധമായ അനുഭൂതി നഷ്ടമായതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
അടുത്ത യാത്ര ഫ്രഞ്ച് പോളിനേഷ്യയിലേക്കാകുമെന്ന് വിഡ്ജർ സൂചിപ്പിച്ചു. എന്നാൽ, ഇപ്പോൾ ബോട്ടിന്റെ അറ്റകുറ്റപ്പണികളും വിശ്രമവുമാണ് മുൻഗണന. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ കഥ, ജീവിതത്തിൽ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാനുള്ള ധൈര്യത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം
Kerala
• 11 hours ago
അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ
Kerala
• 11 hours ago
കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു
Cricket
• 13 hours ago
'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം
Football
• 13 hours ago
അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 13 hours ago
വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ
Football
• 14 hours ago
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
Kerala
• 14 hours ago
യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്
Kerala
• 14 hours ago
നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട
Football
• 14 hours ago
മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ്
Kerala
• 15 hours ago
"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers
uae
• 15 hours ago
പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചു; കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി നടപടിയെ പരിഹസിച്ച് സന്ദീപ് വാര്യർ
Kerala
• 15 hours ago
ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്
International
• 15 hours ago
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകരയിൽ പാലത്തിന് സമീപം റോഡ് തകർന്നു, പാത അടച്ചു
Kerala
• 16 hours ago
നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം
Kerala
• 17 hours ago
കേരള നിയമസഭയിലേക്കിത് 69ാം ഉപതെരഞ്ഞെടുപ്പ്
Kerala
• 17 hours ago
അൻവർ ഇടഞ്ഞുതന്നെ, തീരുമാനം രണ്ടു ദിവസത്തിനകം; മത്സരിക്കാൻ തൃണമൂൽ നേതൃത്വത്തിന്റെ അനുമതി
Kerala
• 17 hours ago
കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു
Kerala
• 18 hours ago
ഇനി കളി കാര്യമാവും! ബയേണിനെ മറികടന്ന് കിരീടം നേടിയവരുടെ പുതിയ രക്ഷകൻ ടെൻ ഹാഗ്
Football
• 16 hours ago
പി.വി അൻവർ ഇന്ന് ലീഗ് നേതാക്കളെ കാണും; കുഞ്ഞാലികുട്ടിയെയും പി.എം.എ സലാമിനെയും മലപ്പുറത്തെത്തി സന്ദർശിക്കും
Kerala
• 16 hours ago
ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ്
Football
• 17 hours ago