HOME
DETAILS

തൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം പൊട്ടി വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം

  
Web Desk
May 25 2025 | 06:05 AM

tree fell onto a moving train in Cheruthuruthy Thrissur

തൃശൂര്‍: ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ മരം പൊട്ടിവീണ് അപകടം. ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. ജാം നഗര്‍- തിരുനെല്ലി എക്‌സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. 

ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപമുള്ള റെയില്‍വേ പാലത്തിലാണ് അപകടമുണ്ടായത്. മരം വീഴുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറയ്ച്ചതിനാല്‍ വനം അപകടം ഒഴിവായി. തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. മരം പൂര്‍ണ്ണമായി മുറിച്ച് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. 

അതേസമയം ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
ഇന്നലെ രാത്രിയോടെ താമരശ്ശേരി ചുരത്തില്‍ മരം റോഡിലേക്ക് വീണ് ഗതാഗത തടസമുണ്ടായി. മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടുന്നു.

മലപ്പുറം മുസ്‌ലിയാരങ്ങാടിയില്‍ സംസ്ഥാന പാതയില്‍ മഴയിലും, കാറ്റിലും കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന ബദാം മരമാണ് വീണത്. ആര്‍ക്കും പരിക്കില്ല.പാലക്കാട് പത്തിരിപ്പാലയില്‍ ബസിന് മുകളില്‍ മരം കടപുഴകി വീണ് അപകടമുണ്ടായി. ആര്‍ക്കും പരിക്കില്ല. നെല്ലിയാമ്പതിയില്‍ തുത്തന്‍പാറയിലേക്കുള്ള വഴിയില്‍ മരം വീണ് വിനോദ സഞ്ചാരികള്‍ കുടുങ്ങി. വനം വകുപ്പ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ഇടുക്കിയിലെ മുറിഞ്ഞപുഴക്ക് സമീപമാണ് സംഭവം.

tree fell onto a moving train in Cheruthuruthy Thrissur arrowly avoiding a major accident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍

Kerala
  •  3 hours ago
No Image

പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

National
  •  3 hours ago
No Image

ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ 

Football
  •  3 hours ago
No Image

കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു 

Kerala
  •  4 hours ago
No Image

പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി

National
  •  4 hours ago
No Image

കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്

Cricket
  •  4 hours ago
No Image

കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി 

Kerala
  •  5 hours ago
No Image

കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 hours ago