HOME
DETAILS

കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്നു; താമസക്കാർ ഒഴിഞ്ഞു പോകുന്നു 

  
Web Desk
May 25 2025 | 09:05 AM

Pillar Collapses in Kochi Panampilly Nagar Flat Complex Residents Evacuate

 

കൊച്ചി: പനമ്പിള്ളി നഗറിലെ ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു പ്രധാന പില്ലർ തകർന്നുവീണ് അപകട ഭീഷണി. സംഭവത്തെ തുടർന്ന് ഈ ബ്ലോക്കിൽ താമസിച്ചിരുന്ന 24 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. പാസ്‌പോർട്ട് ഓഫീസിന് സമീപമുള്ള ഈ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

തകർന്ന പില്ലറിൽ നിന്ന് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ശക്തമായ ഭാരം പില്ലറിലേക്ക് വന്നതാണ് തകർച്ചയ്ക്ക് കാരണമെന്ന് സ്ട്രക്ചറൽ കൺസൾട്ടന്റ് എഞ്ചിനീയർ അനിൽ ജോസഫ് വ്യക്തമാക്കി. "മറ്റ് അഞ്ച് പില്ലറുകൾ ഭാരം താങ്ങിനിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ, പില്ലറിന് നേരത്തെ കേടുപാടുകൾ ഉണ്ടായിരുന്നു. മുൻകരുതലിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുന്നതാണ് നല്ലത്," അനിൽ ജോസഫ് പറഞ്ഞു. കെട്ടിടത്തിന്റെ സുരക്ഷാ നില വിലയിരുത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം പുറംലോകത്ത് നിന്ന് മറച്ചുവയ്ക്കാൻ ശ്രമം നടന്നതായി ആരോപണമുണ്ട്. തകർന്ന ഭാഗം ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മറച്ചുവച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അറിഞ്ഞ് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ചു. കോർപ്പറേഷൻ എഞ്ചിനീയറിങ് വിഭാഗവും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.

ഹൈബി ഈഡൻ എംപിയും വാർഡ് കൗൺസിലറും സ്ഥലം സന്ദർശിച്ചു. "നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സുരക്ഷ മുൻനിർത്തിയാണ് 24 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. സമീപത്തെ ഫ്ലാറ്റ് ബ്ലോക്കുകളിലെ താമസക്കാരെ ഒഴിപ്പിക്കണമോ എന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും," ഹൈബി ഈഡൻ വ്യക്തമാക്കി. പാലാരിവട്ടം പാലം നിർമിച്ച ആർഡിഎസ് കമ്പനി തന്നെയാണ് ഈ ഫ്ലാറ്റ് സമുച്ചയവും നിർമിച്ചത്.

ജില്ലാ കളക്ടറും കോർപ്പറേഷൻ അധികൃതരും തുടർനടപടികൾക്കായി രംഗത്തുണ്ട്. കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കാൻ വിശദമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  3 hours ago
No Image

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Kerala
  •  3 hours ago
No Image

ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ

oman
  •  3 hours ago
No Image

അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം

International
  •  4 hours ago
No Image

വീട്ടിലിരിക്കുന്ന സ്‌കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ

Kerala
  •  4 hours ago
No Image

തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  4 hours ago
No Image

സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 hours ago
No Image

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍

Kerala
  •  5 hours ago
No Image

പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

National
  •  5 hours ago
No Image

ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ 

Football
  •  6 hours ago