HOME
DETAILS

കപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്തടിഞ്ഞാൽ ശ്രദ്ധിക്കണം; 200 മീറ്റർ മാറി നിൽക്കണം; മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി 

  
Web Desk
May 25 2025 | 06:05 AM

disaster management issue special warnings on ship sunk

എറണാകുളം: കൊച്ചി തീരത്തിൽ മുങ്ങിയ MSC Elsa3 കപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്തടിഞ്ഞാൽ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കണ്ടയ്നറിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുതെന്നാണ് നിർദേശം. 112ൽ വിളിച്ച് വിവരമറിയിക്കണം. 

സംശയാസ്പദമായ വസ്തുക്കളിൽ നിന്ന് ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കണം. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 

വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട MSC ELSA 3 എന്ന കാര്‍ഗോ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നിന്ന് കണ്ടയ്‌നറുകള്‍ സുരക്ഷിതമായി നീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സ്ഥിതി വഷളായത്. കണ്ടയ്‌നര്‍ മാറ്റുന്നതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി എത്തിച്ചിരുന്നു. എന്നാല്‍ അതിനിടെ കപ്പല്‍ കൂടുല്‍ ചരിയുകയും മുങ്ങുകയും ചെയ്തു. 

അപകടമുണ്ടായ സമയത്ത് കപ്പലില്‍ ആകെ 24 ജോലിക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 21 പേരെ നേരത്തെ രക്ഷിച്ചിരുന്നു. ക്യാപ്റ്റനടക്കമുള്ള മൂന്ന് പേര്‍ ഇന്നലെ കപ്പലില്‍ തുടരുകയായിരുന്നു. ഇവരെയും ഇപ്പോള്‍ പുറത്തെത്തിച്ചിട്ടുണ്ട്. 

അതേസമയം അറബിക്കടലില്‍ വീണ കണ്ടയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്ന കണ്ടയ്‌നറുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തീരത്ത് അടിയാന്‍ സാധ്യതയുണ്ട്. അപകടകരമായ വസ്തുക്കള്‍ ഉള്‍പ്പെടുന്ന കണ്ടയ്‌നറുകള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തടിഞ്ഞാല്‍ കണ്ടയ്‌നറുകള്‍ സ്പര്‍ശിക്കാനോ, അതിന് അടുത്ത് പോവാനോ പാടില്ലെന്നാണ് നിര്‍ദേശം. 

കണ്ടയ്‌നറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടയ്‌നറുകളില്‍ നിന്ന് ലീക്കായ ഓയില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍

Kerala
  •  3 hours ago
No Image

പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

National
  •  4 hours ago
No Image

ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ 

Football
  •  4 hours ago
No Image

കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു 

Kerala
  •  4 hours ago
No Image

പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി

National
  •  5 hours ago
No Image

കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്

Cricket
  •  5 hours ago
No Image

കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി 

Kerala
  •  5 hours ago
No Image

കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  6 hours ago
No Image

കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്നു; താമസക്കാർ ഒഴിഞ്ഞു പോകുന്നു 

Kerala
  •  6 hours ago