HOME
DETAILS

കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
May 25 2025 | 09:05 AM

Massive Wall Collapses on Car in Kozhikode Family Escapes Narrowly

 

കോഴിക്കോട്: മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന് മുകളിൽ ഭീമൻ മതിൽ ഇടിഞ്ഞുവീണ് അപകടം. ശക്തമായ മഴയെ തുടർന്ന് 15 മീറ്റർ ഉയരമുള്ള മതിൽ തകർന്നതാണ് ദുരന്തത്തിന് കാരണമായത്. കണ്ണിപറമ്പ് സ്വദേശി ഈന്തുംകണ്ടി മേത്തൽ രജീഷിന്റെ ബലേനോ കാർ പൂർണമായും തകർന്നു. വിവാഹ സൽക്കാരത്തിനായി കുടുംബത്തോടൊപ്പം ഓഡിറ്റോറിയത്തിലെത്തിയ രജീഷും കുടുംബവും അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയ ശേഷം രജീഷും കുടുംബവും ഓഡിറ്റോറിയത്തിലേക്ക് പോയി. മിനിറ്റുകൾക്കകം പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള കൂറ്റൻ മതിൽ ശക്തമായ മഴയിൽ തകർന്നുവീഴുകയായിരുന്നു. മതിലിനോടൊപ്പം വലിയ കല്ലുകളും കാറിന് മുകളിൽ പതിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും ഞെരിഞ്ഞമർന്നു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. മതിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓഡിറ്റോറിയത്തിന്റെ മതിൽ നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു

National
  •  2 hours ago
No Image

വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം

Kerala
  •  3 hours ago
No Image

ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം

uae
  •  3 hours ago
No Image

'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം

Kerala
  •  3 hours ago
No Image

ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  4 hours ago
No Image

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Kerala
  •  4 hours ago
No Image

ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ

oman
  •  4 hours ago
No Image

അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം

International
  •  5 hours ago
No Image

വീട്ടിലിരിക്കുന്ന സ്‌കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ

Kerala
  •  5 hours ago