HOME
DETAILS

തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

  
May 25 2025 | 13:05 PM

Kuwait Bans Delivery Motorbikes During Peak Heat Hours to Protect Workers

കെയ്‌റോ: കൊടും ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പുതിയ തീരുമാനവുായി കുവൈത്ത്. ഈ വേനല്‍ക്കാലത്ത് ചൂടു കൂടിയ സമയങ്ങളില്‍ ഡെലിവറി ബൈക്കുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. 

ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് അവസാനം വരെ രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകളുടെ നിരോധനം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലുടനീളമുള്ള എല്ലാ റോഡുകളിലും ഇത് ബാധകമാണ്, നിയമലംഘകര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 

ഈ മാസമാദ്യം, കുവൈത്തിലെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) ചൂടു കൂടിയ സമയങ്ങളില്‍ പുറം ജോലികള്‍ക്ക് വ്യാപകമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വേനല്‍ക്കാലത്ത് പ്രധാന ആശങ്കയായ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറില്‍ നിന്നുള്ള ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍ പരിശോധനകള്‍ നടത്തും. ആദ്യത്തെ ലംഘനത്തിന് ഒരു മുന്നറിയിപ്പും ഒരു ദിവസത്തെ ഗ്രേസ് പീരിയഡും ലഭിക്കും.

ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് റെക്കോര്‍ഡ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും സാമ്പത്തിക പിഴ ചുമത്തുകയും ചെയ്യും. വേനല്‍ക്കാലത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ എത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഔട്ട്‌ഡോര്‍ ജോലികളില്‍ വര്‍ഷം തോറും ഈ നിരോധനം ഏര്‍പ്പെടുത്താറുണ്ട്.

Kuwait has imposed a daytime ban on delivery motorbikes from 11 AM to 4 PM, effective June 1 to August 31, to safeguard workers from extreme summer heat. The move aligns with broader outdoor work restrictions, with penalties for violations. Read more about Kuwait's seasonal safety measures.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിലിരിക്കുന്ന സ്‌കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍

Kerala
  •  6 hours ago
No Image

പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

National
  •  6 hours ago
No Image

ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ 

Football
  •  7 hours ago
No Image

കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു 

Kerala
  •  7 hours ago
No Image

പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി

National
  •  7 hours ago
No Image

കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്

Cricket
  •  7 hours ago
No Image

കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി 

Kerala
  •  8 hours ago
No Image

കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു

Kerala
  •  8 hours ago