HOME
DETAILS

സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  
Web Desk
May 25 2025 | 12:05 PM

Heavy Rains Continue in Kerala Holiday Declared for Schools in 4 Districts Tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (26 മേയ് 2025) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ ക്ലാസുകളും പ്രവര്‍ത്തിക്കരുതെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് നിലവിലുണ്ട്.

കാസര്‍കോഡ് അവധി 

കേന്ദ്ര കാലാവസ്ഥ  വകുപ്പ് നാളെയും കാസറഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ  ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ  തുടങ്ങിയവയ്ക്ക് നാളെ (മെയ് 26 2025 തിങ്കൾ) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു.. 
 മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല '

തൃശൂര്‍ അവധി

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മെയ്‌ 26 ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 26) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസ്സകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കണ്ണൂര്‍ അവധി

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ,  സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ  (26/05/2025, തിങ്കളാഴ്ച) പ്രവർത്തിക്കരുത് എന്ന്   ജില്ലാ കലക്ടർ അറിയിച്ചു.

എറണാകുളം അവധി

ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ  റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (26) അവധി പ്രഖ്യാപിക്കുന്നു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

Kerala continues to experience heavy rainfall, prompting authorities to declare a holiday for educational institutions in four districts tomorrow. The India Meteorological Department (IMD) has issued alerts as intense rains and strong winds persist across the state. Stay updated on weather warnings and district-wise alerts.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  3 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  3 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  4 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  4 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  5 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  5 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  5 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  5 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  5 hours ago