HOME
DETAILS

തോൽവിയിലും പഞ്ചാബ് നടന്നുകയറിയത് ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് വമ്പൻ നേട്ടം

  
May 25 2025 | 08:05 AM

Punjab Kings Create a Historical Record in IPL 2025

ജയ്പൂർ: 2025ലെ ഐപിഎല്ലിലെ അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റുകൾക്ക് ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെടുത്തിയിരുന്നു. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകർപ്പൻ റെക്കോർഡ് ആണ് ഐപിഎല്ലിൽ പഞ്ചാബ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഐപിഎൽ സീസണിൽ ആദ്യം ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ തവണ 200+ ടോട്ടൽ സ്വന്തമാക്കുന്ന ടീമായി മാറാനാണ് പഞ്ചാബിന് സാധിച്ചത്. 2024 സീസണിൽ ആറ് തവണ ആദ്യം ബാറ്റ് ചെയ്തു 200+ സ്കോറുകൾ സ്വന്തമാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടന്നുകൊണ്ടാണ് പഞ്ചാബ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. 2023 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ അഞ്ചു തവണയും ഇത്തരത്തിൽ 200+ ടോട്ടലുകൾ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം മത്സരത്തിൽ സമീർ പ്രസ്വിയുടെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഡൽഹി വിജയം സ്വന്തമാക്കിയത്. 25 പന്തിൽ നിന്നും മൂന്ന് ഫോറുകളും അഞ്ച് സിക്സുകളും ഉൾപ്പെടെ 58 റൺസ് ആണ് റിസ്വി നേടിയത്. കരുണായർ 27 പന്തിൽ 44 റൺസും കെഎൽ രാഹുൽ 21 പന്തിൽ 35 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി. 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനുവേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 34 പന്തിൽ 53 റൺസും മാർക്കസ് സ്റ്റോണിസ് 16 പന്തിൽ പുറത്താവാതെ 44 റൺസും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരം പരാജയപ്പെട്ടെങ്കിലും നേരത്തെ തന്നെ പഞ്ചാബ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരുന്നു.  പഞ്ചാബിന് പുറമേ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് മുന്നേറിയ മറ്റു ടീമുകൾ. 

നിലവിൽ പോയിന്റ് പട്ടികയിൽ 17 രണ്ടാം സ്ഥാനത്താണ് പഞ്ചാബ്. ഇത്രതന്നെ പോയിന്റ് ഉള്ള ബംഗളൂരുവിനെക്കാൾ റൺ റേറ്റിൽ മുകളിലുള്ളതാണ് പഞ്ചാബിനെ രണ്ടാമത് നിലനിർത്തുന്നത്. നാളെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് പഞ്ചാബ് നേരിടുന്നത്. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക

Punjab Kings Create a Historical Record in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് ഹംദാന്റെ ഔദ്യോ​ഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം

uae
  •  an hour ago
No Image

300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു

National
  •  2 hours ago
No Image

വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം

Kerala
  •  2 hours ago
No Image

ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം

uae
  •  2 hours ago
No Image

'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം

Kerala
  •  3 hours ago
No Image

ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  3 hours ago
No Image

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Kerala
  •  4 hours ago
No Image

ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ

oman
  •  4 hours ago
No Image

അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം

International
  •  4 hours ago