HOME
DETAILS

ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ 

  
May 25 2025 | 11:05 AM

Former Spanish player Xabi Alonso has been appointed as the new coach of Real Madrid

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി മുൻ സ്പാനിഷ് താരം സാബി അലോൺസയെ നിയമിച്ചു. ലോസ് ബ്ലാങ്കോസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൂന്ന് വർഷത്തെ കരാറിലാണ് സാബി അലോൺസ റയലിന്റെ പരിശീലകനായി ചുമതലയേറ്റത്.

കാർലോ ആൻസലോട്ടിക്ക് പകരക്കാരനായാണ് സാബി അലോൺസ റയലിന്റെ പരിശീലക കുപ്പായം അണിഞ്ഞത്. ജർമൻ ക്ലബായ ബയർ ലെവർകൂസന്റെ പരിശീലകനായുള്ള യാത്രക്ക് വിരാമമിട്ടുകൊണ്ടാണ് മുൻ സ്പാനിഷ് താരം റയലിന്റെ പരിശീലകനാവുന്നത്. കഴിഞ്ഞ സീസണിൽ ബയർ ലെവർകൂസനെ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിക്കാൻ സാബി അലോൺസക്ക് സാധിച്ചിരുന്നു. നീണ്ട വർഷക്കാലത്തെ ബുണ്ടസ്ലീഗയിലെ ബയേൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് സാബി അലോൺസയുടെ കീഴിൽ ബയർ ലെവർകൂസൻ ചാമ്പ്യന്മാരായത്. 

കഴിഞ്ഞദിവസം റയൽ സോസിഡാഡിനെതിരെ നടന്ന അവസാന മത്സരത്തിന് ശേഷമാണ് ആൻസലോട്ടി സാന്റിയാഗോ ബെർണാബ്യൂവിനോട് വിട പറഞ്ഞത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ വിജയിച്ചത്. കിലിയൻ എംബാപ്പയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് റയൽ വിജയിച്ചു കയറിയത്. റയലിനൊപ്പമുള്ള അൻസലോട്ടിയുടെ കരാർ 2026ൽ ആയിരുന്നു അവസാനിക്കുന്നത്. എന്നാൽ അൻസലോട്ടി കരാർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റയൽ വിടാൻ തീരുമാനിക്കുകയായിരുന്നു. റയൽ വിട്ട അൻസലോട്ടിയെ ബ്രസീലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായും നിയമിച്ചിരുന്നു. 

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ആൻസലോട്ടി. റയലിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് അൻസലോട്ടി. രണ്ട് വീതം ലാ ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് ഒരു കോപ്പ ഡെൽറേ, ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് എന്നീ കിരീടങ്ങളാണ് അൻസലോട്ടിയുടെ നേതൃത്വത്തിൽ റയൽ സ്വന്തമാക്കിയത്.

ഈ സീസണിൽ റയലിന് ചാമ്പ്യൻസ് ലീഗ്, ലാ ലിഗ എന്നീ കിരീങ്ങൾ നഷ്ടമായിരുന്നു. ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനോട് പരാജയപ്പെട്ടാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്. ലാ ലിഗ കിരീടവും റയലിന് നഷ്ടമായിരുന്നു. ബാഴ്സലോണയാണ് ഇത്തവണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായത്. പുതിയ സീസണിൽ സാബി അലോൺസയുടെ കീഴിൽ റയൽ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

Former Spanish player Xabi Alonso has been appointed as the new coach of Real Madrid



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെഡ് അലര്‍ട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  11 hours ago
No Image

സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  11 hours ago
No Image

എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്

National
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം

Kerala
  •  12 hours ago
No Image

അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ

Kerala
  •  12 hours ago
No Image

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു

Cricket
  •  14 hours ago
No Image

'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം

Football
  •  14 hours ago
No Image

അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  15 hours ago
No Image

വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ

Football
  •  15 hours ago
No Image

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

Kerala
  •  15 hours ago