
ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്റാഈല്‍. ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകനായ ഉസാമ അല്‍ അര്ബീദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ എട്ടു പേര് കൊല്ലപ്പെട്ടു. അതേസമയം, അര്‍ബീദ് അത്ഭുതകരമായി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. അദ്ദേഹത്തെ തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ മാത്രം ഇസ്റാഈല്‍ 15 ലേറെ മനുഷ്യരെ കൊന്നൊടുക്കിയെന്ന് ഗസ്സയിലെ മെഡിക്കല്‍ സോഴ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
First moments of the Israeli airstrike targeting Al-Arbeed family home in Al-Saftawi neighborhood, north of Gaza City. pic.twitter.com/ssVfvnk64w
— Quds News Network (@QudsNen) May 28, 2025
വെസ്റ്റ് ബാങ്കില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജസീം ഇബ്രാഹിം അല്‍ സദയാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ സഹായത്തിനായി കാത്തു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് നടത്തിയ വെടിവെപ്പില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, യു.എസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്റാഈല്‍ തള്ളിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യു.എസും നിലപാട് മാറ്റിയെന്നാണ് സൂചന. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥര്‍ കരാര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കിയ യു.എസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് ഹമാസിന്റെ ചില നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞത്. ഇക്കാര്യത്തില്‍ താന്‍ മാത്രമല്ല തീരുമാനമെടുക്കുന്നതെന്നും വിറ്റ്കോഫ് പറഞ്ഞു.
70 ദിവസം നീളുന്ന വെടിനിര്‍ത്തലും ജീവനോടെയുള്ള 10 ഇസ്റാഈല്‍ തടവുകാരെ വിട്ടുകൊടുക്കുകയുമാണ് കരാറിന്റെ പ്രധാന നിര്‍ദേശം. ഗസ്സയില്‍നിന്ന് ഇസ്റാഈല്‍ സേനയുടെ ഭാഗിക പിന്മാറ്റവും കരടില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ ദീര്‍ഘകാലം ഇസ്റാഈല്‍ തടവനുഭവിക്കുന്ന ഫലസ്തീനികളെ വിട്ടയക്കാനും തീരുമാനമായിരുന്നു. എന്നാല്‍ കരാറിനോട് ഇസ്റാഈല്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ യു.എസും കരാര്‍ നടക്കില്ലെന്ന് നിലപാടെടുക്കുയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിജിലൻസ് റെയ്ഡ്: സർക്കാർ എഞ്ചിനീയർ ജനാലയിലൂടെ 500 രൂപയുടെ നോട്ടുകെട്ടുകൾ എറിഞ്ഞു; 2.1 കോടി രൂപ പിടിച്ചെടുത്തു
National
• 13 hours ago
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വാക്കി-ടോക്കി വിൽപ്പനയ്ക്ക് കേന്ദ്ര സർക്കാരിന്റെ കർശന നിയന്ത്രണം; നിയമലംഘനത്തിന് പിഴ
National
• 14 hours ago
മസ്കിന്റെ രാജിക്ക് പിന്നാലെ വലംകൈയായ സ്റ്റീവ് ഡേവിസും ഡോഡ്ജ് വിട്ടു; ട്രംപിന്റെ ചെലവ് ചുരുക്കൽ ശ്രമങ്ങൾ പ്രതിസന്ധിയിൽ
International
• 14 hours ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ചു പൂട്ടി ഇസ്റാഈല്‍; കുടിയൊഴിപ്പിക്കലുകള്‍ തുടരുന്നു, ആക്രമണവും ശക്തം
International
• 14 hours ago.png?w=200&q=75)
കലക്ടറുടെ 50 സെന്റ് ഭൂമി വാഗ്ദാനം കാറ്റിൽ; നിലമ്പൂർ ആദിവാസി കുടുംബങ്ങൾ ഭൂമിക്കായി വീണ്ടും അനിശ്ചിതകാല സമരത്തിൽ
Kerala
• 14 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, പത്തനംതിട്ടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
Weather
• 16 hours ago
'അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല' യു.പിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുടെ ദ്രോഹം, ഒടുവില്‍ വിഷം കഴിച്ച് മുസ്ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും
National
• 16 hours ago
നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
Kerala
• 17 hours ago
സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി
Kerala
• 17 hours ago
50 ലക്ഷം കൈക്കൂലി വാങ്ങി!; ഭുവനേശ്വര്‍ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍
National
• 17 hours ago
പശു ഇറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; മലയാളി വിദ്യാർത്ഥികളുടെ ഫ്ലാറ്റുകൾ പരിശോധിക്കണമെന്നാവശ്യം
National
• 17 hours ago
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; അടുത്ത 3 മണിക്കൂറിൽ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• 18 hours ago
നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി
Kerala
• 19 hours ago
ഒരു പകൽ കൂടി കാത്തിരിക്കാൻ നിർദേശം കിട്ടി, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പി.വി അൻവർ
Kerala
• 19 hours ago
ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ
International
• 20 hours ago
വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില് ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം; മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു
Weather
• 20 hours ago
'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം
latest
• 20 hours ago
ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്
Kerala
• 21 hours ago
യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
latest
• 21 hours ago
24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്മാര് കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
latest
• a day ago
'സമാധാനമല്ല, കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാണ് യു.എസിന്റെ വെടിനിര്‍ത്തല്‍ അര്‍ത്ഥമാക്കുന്നത്' ഹമാസ് പറയുന്നു
International
• 19 hours ago
Fact Check | 'ഡോ.അബ്ദുല്‍ കലാമിന്റെയും വാജ്പേയിയുടെയും പേരില്‍ പത്താം ക്ലാസ്സുകാര്‍ക്ക് 10,000 രൂപ സ്കോളര്‍ഷിപ്പ്'; സന്ദേശത്തിലെ വാസ്തവം ഇതാണ്
latest
• 19 hours ago
മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി
Kerala
• 20 hours ago