HOME
DETAILS

'അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല' യു.പിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുടെ ദ്രോഹം, ഒടുവില്‍ വിഷം കഴിച്ച് മുസ്‌ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും

  
Web Desk
May 30 2025 | 07:05 AM

Muslim Journalist Couple in UP Consume Poison Alleging Harassment After Reporting Corruption

ബിസാല്‍പൂര്‍: അഴിമതി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ജീവിക്കാനുള്ള സാഹചര്യംമ തന്നെ ഇല്ലാതായി. അഴിമതിക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് മുസ്‌ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും. ഉത്തര്‍പ്രദേശിലാണ് സംഭവം. പിലിബിത്തില്‍ കസ്ബ ബര്‍ക്കേഡയില്‍ നിന്നുള്ള ഇസ്‌റാറും ഭാര്യ മിറാജുമാണ് ഈ അതിക്രമത്തിനിരയായത്. വിഷം കഴിക്കുന്നതിന് മുന്‍പ് അവര്‍ തങ്ങളെ ഉപദ്രവിച്ചവരെ കുറിച്ച് വീഡിയോ പുറത്തു വിട്ടിരുന്നു. 

ബിസാല്‍പൂര്‍ എസ്.ഡി.എം (Sub-Divisional Magistrate )  നാഗേന്ദ്ര പാണ്ഡെബര്‍ക്കേദ നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍ ശ്യാം ബിഹാരി ബോജ്വാള്‍ കോണ്‍ട്രാക്ടര്‍ മോയിന്‍ എന്നിവരുടെ പേരുകളാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. 

'കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് റോഡ് പണിയിലെ അഴിമതി ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നു. അന്ന് മുതല്‍ എന്നെ ഇവര്‍ ഉപദ്രവിക്കുകയാണ്. എന്റെ മേല്‍ കള്ളക്കേസുണ്ടാക്കുകയും നിരവധി തവണ പല വഴിക്കായി എന്നെ ഉപദ്രവിക്കുകയും ചെയ്യുകയാണ്' അദ്ദേഹം വീഡിയോയില്‍ പറയുന്നു. 

ആത്മഹത്യയല്ലാതെ ഇവര്‍ തങ്ങള്‍ക്കു മുന്നില്‍ മറ്റൊരു മാര്‍ഗവും അവശേഷിപ്പിച്ചില്ലെന്നും വീഡിയോയില്‍ പറയുന്നു. തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട ഇസ്‌റാര്‍ തങ്ങളെ സംരക്ഷിക്കുമെന്ന് കരുതിയ പൊലിസ് പോലും  കയ്യൊഴിഞ്ഞെന്നും കൂട്ടിച്ചേര്‍ക്കുന്നു. 

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറല്‍ ആയി. ഇതു കണ്ട ബന്ധുക്കള്‍ ഓടിയെത്തി ഇരുവരേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.  

A Muslim journalist and his wife from Uttar Pradesh's Pilibhit attempted suicide after allegedly facing relentless harassment for exposing corruption. Before the act, they released a video naming local officials and pleading for justice from CM Yogi Adityanath.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  21 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago