
നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. എം.സ്വരാജ് ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നത്തിലാണ് എം.സ്വരാജ് മത്സരിക്കുക. മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തതെന്ന് എം.ഗോവിന്ദന്‍ അറിയിച്ചു.
നിലമ്പൂരില്‍ മത്സരം കടുക്കുമെന്ന് എം വി ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.
രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത്. പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണ് പി വി അന്‍വര്‍. പി വി അന്‍വര്‍ ഇടതുമുന്നണിയെ വഞ്ചിച്ചു. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചെളിവാരിയെറിയുന്നുവെന്നാണ് യു.ഡി.എഫിനെക്കുറിച്ച് അന്‍വര്‍ പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ആര് മത്സരിക്കും എന്ന് നോക്കിയല്ല എല്‍.ഡി.എഫ് നിലപാടുകള്‍ എടുക്കുന്നതെന്ന് സ്വരാജ് പ്രതികരിച്ചു. ജനങ്ങളുടെ നന്മ മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനാണ് പ്രഥമ പരിഗണനയെന്ന് നേരത്തെ തന്നെ സംസാരമുണ്ടായിരുന്നു. എന്നാല്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി. ഷബീറിന്റെ പേരും ചര്‍ച്ചയിലുണ്ടായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടായ ഡോ. ഷിനാസ് ബാബു, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ് തുടങ്ങിയവരും പരിഗണനയിലുണ്ടായിരുന്നു. അതേസമയം, അന്‍വറിനെതിരെ കരുത്തുറ്റ സ്ഥാനാര്‍തിയെ ഇറക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം കൂടി കണക്കിലെത്താണ് സ്വരാജിനെ ഗോദയിലിറക്കാനുള്ള തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
The LDF has announced M. Swaraj as its candidate for the Nilambur constituency. The decision was finalized in the CPM state secretariat meeting, considering inputs from the Malappuram district and Nilambur constituency committees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ
Cricket
• 9 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍
Kerala
• 9 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
Kerala
• 9 hours ago
'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ
Kerala
• 9 hours ago
പാലക്കാട് കൊല്ലങ്കോടിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
Kerala
• 10 hours ago
രാത്രിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ചെത്തി; രാവിലെ കാറിൽ സുഹൃത്തിന്റെ മൃതദേഹം
Kerala
• 10 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ
Kerala
• 11 hours ago
സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്
Football
• 12 hours ago
ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ
oman
• 12 hours ago
കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും
Cricket
• 12 hours ago
വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 12 hours ago
'ഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യക്കും യുദ്ധവിമാനങ്ങള്‍ നഷ്ടമായി, അതോടെ യുദ്ധ തന്ത്രങ്ങള്‍ മാറ്റി'; വെളിപ്പെടുത്തലുമായി സംയുക്ത സൈനിക മേധാവി
National
• 13 hours ago
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം
Kerala
• 13 hours ago.png?w=200&q=75)
മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ
Kerala
• 14 hours ago
കറന്റ് അഫയേഴ്സ്-31-05-2025
PSC/UPSC
• 15 hours ago
അസമിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം, 10,000-ലധികം ആളുകൾ ദുരിതത്തിൽ
National
• 16 hours ago
ഫ്രാൻസിൽ പൊതുഇടങ്ങളിൽ പുകവലി കർശനമായി നിരോധിച്ചു; ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശക്തമായ നീക്കം
International
• 16 hours ago
യാത്രാ സമയം 20 മിനിറ്റിൽ നിന്ന് മൂന്നര മിനിറ്റായി കുറയും; അൽ വർഖ പ്രദേശത്തേക്കുള്ള നേരിട്ടുള്ള എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറക്കും
uae
• 16 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
Kerala
• 14 hours ago
ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Kerala
• 14 hours ago
നിലമ്പൂരിൽ സിപിഎം സ്വരാജിനെ ബലിയാടാക്കി: കെ. സുധാകരൻ
Kerala
• 15 hours ago