The High Court has ordered that Dr. SiSa Thomas, the retired Vice Chancellor of a technical university, be granted her pension and other benefits within two weeks. The bench comprising Justices Mohammed Mushtaq and Johnson John issued the order. The Kerala High Court directed the government to take immediate action on the matter. The court also stated that the Administrative Tribunal can decide on the interest for the pension amount that has been withheld for nearly two years.
HOME
DETAILS

MAL
സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി
May 30 2025 | 06:05 AM

കൊച്ചി: സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് വിരമിച്ച വൈസ് ചാൻസലർ ഡോ. സിസ തോമസിനുള്ള പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ നൽകാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. കേരള ഹൈക്കോടതിയാണ് വിഷയത്തിൽ സർക്കാർ അടിയന്തിരമായി നടപടി എടുക്കണമെന്ന് നിർദേശിച്ചത്. രണ്ട് വർഷത്തോളമായി തടഞ്ഞ പെൻഷൻ തുകയുടെ പലിശയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
അച്ചടക്കത്തിൻറെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് രണ്ടുവർഷം മുൻപാണ് ഡോ.സിസ തോമസ് വിരമിച്ചത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി പെൻഷനോ ഗ്രാറ്റുവിറ്റിയോ മറ്റു വിരമിക്കൽ ആനുകൂല്യങ്ങളോ നൽകാതെ സർക്കാർ തടഞ്ഞു വെക്കുകയായിരുന്നു. സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോൾ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങൾ നൽകാനുള്ള വിധി.
ആനുകൂല്യങ്ങൾ നൽകാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. ജീവനക്കാരുടെ ബാധ്യതകൾ ഉൾപ്പടെയുള്ളവയിൽ അവർ വിരമിക്കും മുൻപ് സർക്കാർ തീരുമാനമെടുക്കണമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി പറഞ്ഞ്.
എന്നാൽ, സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകളും വിരമിക്കുമ്പോഴുള്ള ബാധ്യതകൾക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളുമാണ് തടസ്സമായി നിൽക്കുന്നതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ വിരമിക്കുന്നതിന് മുമ്പ് തീർക്കേണ്ടതല്ലേ എന്നായി കോടതിയുടെ മറുചോദ്യം. ഇത്രയും കാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 20 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 20 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 21 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 21 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• 21 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• a day ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago