HOME
DETAILS

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, പത്തനംതിട്ടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

  
Web Desk
May 30 2025 | 07:05 AM

Red Alert in Thiruvananthapuram and Kollam Flood Risk Warnings Across Multiple Kerala Districts

മഴ മുന്നറിയിപ്പില്‍ മാറ്റം. അവസാനം പുറത്തു വന്ന സന്ദേശത്തില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് റെഡ് അലര്‍ട്ട് (പുറപ്പെടുവിച്ച സമയവും തീയതിയും 11.45 AM; 30/05/2025) . അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്കുള്ള അറിയിപ്പാണിത്. 

പത്തനംതിട്ട ജില്ലയില്‍ പ്രളയ സാധ്യത മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാല്‍  നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളില്‍  ഓറഞ്ച് അലര്‍ട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂര്‍ ജില്ലയിലെ  പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചന്‍കോവില്‍ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.  

 

കേരള സ്റ്റേറ്റ് ഡിസ്ആസ്റ്റര്‍ മാനേജ്‌മെന്റിന്റെ അറിയിപ്പ് ഇങ്ങനെ 

അടുത്ത മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 11.45 AM; 30/05/2025
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (റെഡ് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ  ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


  

പ്രളയ സാധ്യത മുന്നറിയിപ്പ് 
പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാല്‍  നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളില്‍  ഓറഞ്ച് അലര്‍ട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂര്‍ ജില്ലയിലെ  പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചന്‍കോവില്‍ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ കോന്നി GD, കല്ലേലി സ്റ്റേഷനുകള്‍, പമ്പ നദിയിലെ ആറന്മുള സ്റ്റേഷന്‍, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ  ഉപ്പള സ്റ്റേഷന്‍, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷന്‍,  മൊഗ്രാല്‍ നദിയിലെ  മധുര്‍ എന്നിവിടങ്ങളില്‍   ഓറഞ്ച് അലേര്‍ട്ടും;
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകള്‍, കണ്ണൂര്‍ ജില്ലയിലെ  പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കുപ്പം നദിയിലെ മങ്കര സ്റ്റേഷന്‍, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷന്‍ , കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ആനയടി സ്റ്റേഷന്‍ , കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍  സ്റ്റേഷനുകള്‍, പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമണ്‍ , കുരുടമണ്ണില്‍ സ്റ്റേഷനുകള്‍, അച്ചന്‍കോവില്‍ നദിയിലെ പന്തളം സ്റ്റേഷന്‍ , തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദിയിലെ മൈലമൂട് സ്റ്റേഷന്‍ , വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയല്‍ സ്റ്റേഷന്‍  എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. 
അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.   

A red alert has been issued for Thiruvananthapuram and Kollam districts as of 11:45 AM, May 30, 2025. Orange and yellow alerts have been declared for several rivers in Pathanamthitta, Kasaragod, Ernakulam, Kozhikode, Kannur, and other districts due to rising flood risk. Residents near riverbanks are urged to remain vigilant.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ: പുതിയ തീയതി ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്

International
  •  3 days ago
No Image

സഊദി വിനോദസഞ്ചാരി ജനീവ തടാകത്തിൽ മുങ്ങിമരിച്ചു

Saudi-arabia
  •  3 days ago
No Image

ചേർത്തല സ്ത്രീകളുടെ തി​രോധാനം: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി 

Kerala
  •  3 days ago
No Image

പോരാട്ടം ഇനി മെസിയുടെ എതിരാളിയായി; യൂറോപ്യൻ വമ്പൻമാരുടെ നെടുംതൂണായവൻ അമേരിക്കയിലേക്ക്

Football
  •  3 days ago
No Image

ബഹ്‌റൈനിൽ ഇലക്ട്രിക് ഷീഷയും ഇ-സിഗരററ്റും നിരോധിക്കുന്നു; നടപടി ഇന്ത്യയുടെ നീക്കം ചൂണ്ടിക്കാട്ടി

bahrain
  •  3 days ago
No Image

കവിളിൽ അടിച്ചു, വയറ്റിൽ ബലപ്രയോ​ഗം, യോഗ്യതയില്ലാത്ത ജീവനക്കാരുടെ പരിശോധന; മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ ഗർഭിണി നേരിട്ടത് കൊടുംപീഡനം; നവജാത ശിശുവിന്റെ ജീവൻ നഷ്ടമായി 

National
  •  3 days ago
No Image

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവ്; ഒരു വർഷത്തിനുള്ളിൽ 5.6 ശതമാനത്തിന്റെ കുറവ്

Kuwait
  •  3 days ago
No Image

രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ എംപിയുടെ സ്വർണമാല പൊട്ടിച്ചു; കഴുത്തിന് പരിക്ക്, അമിത് ഷായ്ക്ക് കത്ത്

National
  •  3 days ago
No Image

ചൈനയിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലെ മരണനിരക്ക് ഭീതിജനകം; ബീജിംഗിൽ ജാഗ്രതാ നിർദേശം,

International
  •  3 days ago
No Image

ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രത്തിന്റെ കൊടുമുടിയിൽ റൂട്ട്

Cricket
  •  3 days ago