
മംഗളൂരുവിലെ മഹല്ല് സെക്രട്ടറിയുടെ കൊലപാതകം: ഘാതകരെ പിടികൂടി ശിക്ഷിക്കണമെന്ന് എസ് കെ എസ് എസ് എഫ്

കോഴിക്കോട് : യാതൊരു പ്രകോപനവുമില്ലാതെ മംഗളൂരുവിലെ എസ് കെ എസ് എസ് എഫ് പ്രവർത്തകനും പള്ളി സെക്രട്ടറിയുമായ അബ്ദുറഹീമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘ്പരിവാർ ശക്തികളുടെ ഹീനമായ നടപടിക്കെതിരെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും പ്രതിഷേധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
ബജ്‌റംഗ്ദൾ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘങ്ങൾ രാജ്യത്തെ തെരുവുകളിൽ നടത്തുന്ന ഗുണ്ടാ വിളയാട്ടം പരിഷ്കൃത സമൂഹത്തിന്
ഭീഷണിയാണ്. ഇത് നിയന്ത്രിക്കാൻ ഭരണകൂടങ്ങൾക്കും നിയമപാലകർക്കും ബാധ്യതയുണ്ട്. കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ റഹീമിന്റെ ഘാതകരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. കൊല്ലപ്പെട്ടത് കൂലി വേല ചെയ്തു കുടുംബം പോറ്റുന്ന സാധാരണക്കാരനായ യുവാവാണ്. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം. മതവിദ്വേഷവും ശത്രുതയും മാത്രം കുത്തിവെക്കുന്ന വർഗീയശക്തികൾക്ക് നാട് എന്നും സംഘർഷ ഭരിതമായിരിക്കണമെന്ന താല്പര്യത്തിന്റെ ഭാഗമാണ് അകാരണമായി നടത്തുന്ന ഇത്തരം പ്രകോപനപരമായ കൊലപാതകങ്ങളെന്നും ഇതിനെ പ്രതിരോധിക്കാൻ നീതിപീഠവും ഭരണകൂടവും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. ഒ പി അശ്റഫ് കുറ്റിക്കടവ്, റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ. ബശീർ അസ്അദി നമ്പ്രം, ശമീർ ഫൈസി ഒടമല, ജലീൽ മാസ്റ്റർ പട്ടർക്കുളം, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, ശാഫി മാസ്റ്റർ ആട്ടീരി, ഡോ. അബ്ദുൽ ഖയ്യൂം , അലി അക്ബർ കറുത്തപറമ്പ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, നസീർ മൂരിയാട്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി
Kerala
• 19 hours ago
ഒരു പകൽ കൂടി കാത്തിരിക്കാൻ നിർദേശം കിട്ടി, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പി.വി അൻവർ
Kerala
• 19 hours ago
'സമാധാനമല്ല, കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാണ് യു.എസിന്റെ വെടിനിര്‍ത്തല്‍ അര്‍ത്ഥമാക്കുന്നത്' ഹമാസ് പറയുന്നു
International
• 19 hours ago
Fact Check | 'ഡോ.അബ്ദുല്‍ കലാമിന്റെയും വാജ്‌പേയിയുടെയും പേരില്‍ പത്താം ക്ലാസ്സുകാര്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ്'; സന്ദേശത്തിലെ വാസ്തവം ഇതാണ്
latest
• 19 hours ago
മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി
Kerala
• 20 hours ago
കാലവര്‍ഷം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു
Kerala
• 20 hours ago
ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ
International
• 20 hours ago
വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം; മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു
Weather
• 20 hours ago
'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം
latest
• 20 hours ago
ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്
Kerala
• 21 hours ago
യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
latest
• 21 hours ago
പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്
Kerala
• 21 hours ago
24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്മാര് കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
latest
• a day ago
ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്
International
• a day ago
മംഗലാപുരത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന്റെ കൊലപാതകം ; മൂന്ന് പേർ അറസ്റ്റിൽ
latest
• a day ago
അഴിമതി, അധികാര ദുര്‍വിനിയോഗം; സഊദിയില്‍ 120 പേര് അറസ്റ്റില്‍
Saudi-arabia
• a day ago.png?w=200&q=75)
വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ 184 ദശലക്ഷം പാസ്വേഡുകൾ പുറത്ത്, പാസ്വേഡുകൾ മാറ്റാൻ മുന്നറിയിപ്പ്
National
• a day ago
സഊദി ജനസംഖ്യയുടെ എഴുപത് ശതമാനവും 35 വയസ്സിന് താഴെയുള്ളവര്‍
Saudi-arabia
• a day ago
പി.എസ്.സി-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്
Kerala
• a day ago
കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
• a day ago
മഴ കനക്കുന്നു, അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആറ് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago