HOME
DETAILS
MAL
കാനഡയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ടു പേര് മരിച്ചു
backup
September 05 2016 | 03:09 AM
മോണ്ട്രിയാല്: കാനഡയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. കാനഡയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാദേശിക സമയം വൈകീട്ട് നാലിനാണ് സംഭവം. വൈദ്യുതലൈനില്‍ തട്ടി നദിയില്‍ വീഴുകയായിരുന്നു. വന്‍ സ്ഫോടനശബ്ദത്തോടെയാണ് നദിയില്‍ വീണത്. ക്യംപ്ബെല്റ്റണ് ടൗണിനു സമീപമുള്ള നദിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
ഐസ് ഹോക്കി കളിക്കാരനായ ബോബ് ബിസോണെറ്റ്, പൈലറ്റായ ഫ്രഡറിക് ഡികോസ്റ്റെ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ക്യൂബക് ഹോക്കി ടീം പ്രസിഡന്റ് മിഷേല്‍ ലാപ്ലാന്റെ ആണ് പരുക്കേറ്റയാള്‍. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെല്‍ 206 എന്ന ഹെലികോപ്റ്റര്‍ ആണ് തകര്‍ന്ന് വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."