HOME
DETAILS

പോരാട്ടം ഇനി മെസിയുടെ എതിരാളിയായി; യൂറോപ്യൻ വമ്പൻമാരുടെ നെടുംതൂണായവൻ അമേരിക്കയിലേക്ക്

  
August 04 2025 | 07:08 AM

Tottenham Hotspur superstar Son Heung-min is reportedly set to join Major League Soccer club LAFC

ടോട്ടൻഹാം ഹോട്സ്പർ വിട്ട സൂപ്പർതാരം സൺ ഹ്യൂങ് മിൻ മേജർ ലീഗ് സോക്കർ ക്ലബായ എൽഎഎഫ്സിയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ ട്രാസ്ഫറുമായി ബന്ധപ്പെട്ട് അമേരിക്കൻ ക്ലബും ടോട്ടൻഹാമും വാക്കാൽ ധാരണയിൽ എത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സണ്ണിനെ 17.5 മില്യൺ തുകയ്ക്കാണ് ടീമിലെത്തിക്കാനാണ് എൽഎഎഫ്സി ലക്ഷ്യം വെക്കുന്നത്. ഈ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ സൺ അർജന്റൈൻ ഇതിഹാസം ലയണൽ മെസിക്കെതിരെ കളിക്കുന്നത് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കും. 

ടോട്ടൻഹാമിനൊപ്പം ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയറാണ് സൺ കെട്ടിപ്പടുത്തുയർത്തിയത്. 2015ൽ ജർമൻ ക്ലബായ ബയർ ലെവർകൂസണിൽ നിന്നുമാണ് സൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിയത്. ടോട്ടൻഹാമിനായി 454 മത്സരങ്ങളിൽ നിന്നും 173 ഗോളുകളാണ് സൺ അടിച്ചുകൂട്ടിയത്. ടോട്ടൻഹാമിനൊപ്പം യൂറോപ്പ് ലീഗ് കിരീടവും സൺ സ്വന്തമാക്കിയിരുന്നു. ഈ സീസണിലാണ് ടോട്ടൻഹാം 

യൂറോപ്പ ലീഗ് കിരീടം നേടിയത് . ഫൈനലിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ടോട്ടൻഹാം കിരീടം ചൂടിയത്. സ്‌പെയിനിലെ ബിൽബാവോയിലെ സാൻ മാമെസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ​ഗോളിനായിരുന്നു ടോട്ടൻ ഹാമിന്റെ വിജയം.

ടോടൻഹാമിന്റെ 17 വർഷത്തെ കിരീടവരൾ‌ച്ചക്ക് കൂടിയയായിരുന്നു ഇതോടെ അന്ത്യം കുറിച്ചത്. 2008ൽ ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗ് കിരീടമാണ് ടോട്ടനം അവസാനമായി നേടിയിരുന്നത്. നീണ്ട 41 വർഷത്തിന് ശേഷമാണ് ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം എന്ന ടോട്ടൻഹാമിന്റെ സ്വപ്നവും ഇതോടെ സഫലമാവുകയായിരുന്നു. 1984ലെ യുവേഫ കപ്പ് കിരീടമായിരുന്നു ടോട്ടൻഹാം അവസാനമായി നേടിയത്

പ്രീസീസൺ മത്സരത്തിൽ ന്യൂകാസിൽ യൂണൈറ്റഡിനെതിരെയാണ് താരം അവസാനമായി സ്പർസിനായി കളിച്ചത്. ദക്ഷിണ കൊറിയയിലെ സിയോളിൽ 60,000ത്തോളം ആളുകളെ സാക്ഷിയാക്കിയാണ് സൺ ടോട്ടൻഹാമിനൊപ്പമുള്ള തന്റെ 10 വർഷത്തെ യാത്രക്ക് വിരാമമിട്ടത്. മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 

Tottenham Hotspur superstar Son Heung-min is reportedly set to join Major League Soccer club LAFC. The American club and Tottenham have reportedly reached a verbal agreement regarding the player's transfer.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  a day ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  a day ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  a day ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  a day ago
No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  a day ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  a day ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  2 days ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  2 days ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago