
Fake Mango in Market / മാമ്പഴത്തിന്റെ നിറം കണ്ട് ഓടിപ്പോയി വാങ്ങരുത്; ആളെകൊല്ലുന്ന മാമ്പഴങ്ങളെ തിരിച്ചറിഞ്ഞു വേണം വാങ്ങാന്‍ - എളുപ്പവഴികള്‍ ഇതാ

മാമ്പഴക്കാലമാണിത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട മാമ്പഴക്കാലം. മാമ്പഴക്കാലമായാല്‍ വീട്ടിലും നാട്ടിലും പറമ്പിലുമെല്ലാം പഴുത്ത മാങ്ങയും കഴിച്ചു നടക്കുന്നവരുടെ കാഴ്ച നമ്മള്‍ കാണുന്നതാണ്. ഇനി പച്ചമാങ്ങയാണെങ്കിലും കറികളിലിട്ടും ഉപ്പിലിട്ടും അച്ചാറിട്ടും കടുമാങ്ങ വച്ചുമൊക്കെ ഉണ്ടാക്കിയും നമ്മള്‍ കഴിക്കും. എന്നാല്‍ ഇപ്പോള്‍ നാഗരിക സംസ്‌കാരമായപ്പോള്‍ പഴയ രുചിയൊക്കെ പോയി. നാട്ടിന്‍പുറത്തെ തനതായ രുചികള്‍ക്കും മാറ്റം സംഭവിച്ചു.
ഇന്നു പറമ്പുകളില്‍ പഴുത്ത മാങ്ങ കാണുന്നത് വളരെ വിരളമാണ്. നാട്ടില്‍ സുലഭമായി ലഭിക്കുന്ന മാങ്ങകള്‍ക്കു പകരം ഇന്ന് വിപണിയില്‍ പോയി വില പേശി വാങ്ങേണ്ട അവസ്ഥയുമാണ്. ഒരു കിലോയ്ക്കും രണ്ടു കിലോയ്ക്കുമൊക്കെ 100 രൂപയും 190 രൂപയുമൊക്കെയാണ് വിലയും. വിപണിയിലാണെങ്കിലോ പലതരത്തിലുള്ള മാമ്പഴങ്ങളുടെ കൂമ്പാരമാണ്. നല്ല നാടന്‍ മുതല്‍ വിദേശമാമ്പഴങ്ങള്‍ വരെ സുലഭമായി വിപണിയില്‍ കിട്ടുന്നു.
എന്നാല്‍ മാമ്പഴത്തിനു ഡിമാന്റ് കൂടിയപ്പോള്‍ വ്യാജനും വിപണിയിലിറങ്ങിത്തുടങ്ങി. നല്ല മഞ്ഞ നിറം കിട്ടാനും വേഗത്തില്‍ പഴുക്കാനും പലതരം രാസവസ്തുക്കളും മാമ്പഴത്തില്‍ കുത്തിവയ്ക്കുന്നുണ്ട്. അവയാണെങ്കിലോ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലേക്കും നയിക്കുന്നു. ഈ വ്യാജനെ കൃത്രിമമായി പഴുപ്പിച്ചവയാണ്.
പ്രകൃതിദത്ത രീതികള്‍ക്കു പകരം കാല്‍സ്യം കാര്‍ബൈഡോ എത്തഫോണ്‍ പോലുള്ള ദോഷകരമായ രാസവസ്തുക്കളോ ഉപയോഗിച്ചാണ് പഴുപ്പിക്കുന്നത്. ഇങ്ങനെ വിപണിയിലെത്തുന്നത് എത്രയോ കിലോ മാമ്പഴങ്ങളാണ്.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് വിപണിയില്‍ നിന്നു വാങ്ങുന്ന മാമ്പഴങ്ങള്‍ വളരെയധികം ശ്രദ്ധിക്കുകയും കൃത്രിമമായി പഴുപ്പിച്ചവയാണെന്ന് തിരിച്ചറിയാനുള്ള വഴികളും കണ്ടെത്തണമെന്നാണ്.
മാമ്പഴം വാങ്ങുന്നതിനു മുമ്പ് മാങ്ങയുടെ ആകൃതിയും മണവും ഗുണനിലവാരവും ശ്രദ്ധിക്കേണ്ടതാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം വാങ്ങുന്നത് തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണെന്നാണ് ഭക്ഷ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മാമ്പഴം പഴുപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഏജന്റ് കാല്‍സ്യം കാര്‍ബൈഡാണ്.
ഇതിലാണെങ്കില്‍ ആര്‍സെനിക്, ഫോസ്ഫറസ് തുടങ്ങിയ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യത്തിനു ഹാനികരവും തലവേദന, തലകറക്ക,ം ഓക്കാനം, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളിലേക്കും നയിച്ചേക്കാം. മാമ്പഴത്തില്‍ ഉപയോഗിക്കുന്ന മറ്റൊരു വസ്തു എഥിലീന്‍ വാതകമാണ്.
ഇത് നിയന്ത്രിത രീതിയില്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത പഴുപ്പിക്കല്‍ ഹോര്‍മോണാണ്. ഇതിന്റെ അമിത ഉപയോഗം മനുഷ്യശരീരത്തിന് ഗുരുതര ഭീഷണിയാണ്. അതുപോലെ മാമ്പഴം പഴുപ്പിക്കാനുപയോഗിക്കുന്ന ക്ലോറോഎഥൈല്‍ ഫോസ്‌ഫോണിക് ആസിഡാണ് എത്തഫോണ്‍. ഇത് സാധാരണയായി എഥിലീന്‍ പുറത്തുവിടാന്‍ ഉപയോഗിക്കുന്നു. ഉയര്‍ന്ന അളവില്‍ വിഷാംശം ഉണ്ടാക്കുകയും കരളിനും വൃക്കയ്ക്കുമൊക്കെ കേടുപാടുകളും വരുത്തുന്നു.
വ്യജനെ എങ്ങനെ തിരിച്ചറിയാം
നിറം
കൃത്രിമമായി പഴുപ്പിച്ച മാമ്പഴമാണെങ്കില്‍ നിറത്തില്‍ തന്നെ വ്യത്യാസം കാണാം. ഇവ പഴുത്ത മാമ്പഴത്തേക്കാള്‍ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ളവയായിരിക്കും. അവയ്ക്ക് കുറച്ചു തിളക്കവും കാണാം.
ബക്കറ്റിലിട്ടു നോക്കുക; ഒരു പാത്രത്തില്‍ വെള്ളം നിറച്ച് അതിലേക്ക് മാമ്പഴം ഇടുക. മാമ്പഴം വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ അവ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണ്. താഴ്ന്നു കിടക്കുകയാണ് വെള്ളത്തിലെങ്കില്‍ അവ പ്രകൃതിദത്തമായി തന്നെ പഴുത്തതുമാണ്.
മണം
പ്രകൃതിദത്തപരമായി പഴുത്ത മാമ്പഴമാണെങ്കില്‍ നല്ല മധുരവും പഴത്തിന്റെ മണവും ഉണ്ടാവും.എന്നാല്‍ കൃത്രിമമായി പഴുത്തവയാണെങ്കില്‍ മാമ്പഴങ്ങള്‍ക്ക് വ്യത്യസ്തമായ മണം ഉണ്ടാവാം. നല്ല മാമ്പഴമാണെങ്കില്‍ ജലാംശം ഉള്ളതും ജ്യൂസിയുമായിരിക്കും. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച മാമ്പഴത്തിന്റെ ഉള്‍വശം വരണ്ടതുമായിരിക്കും.
തൊലി
മാങ്ങയുടെ തൊലി കേടുവന്നതാണോ എന്നും നോക്കുക. രാസവസ്തുക്കള്‍ കുത്തി വയ്ക്കുമ്പോള്‍ മാമ്പഴത്തിന് ചതവോ കേടുപാടുകളോ ഉണ്ടെങ്കിലും ഒഴിവാക്കാം. പ്രകൃതിദത്തമായതാണെങ്കില്‍ കേടുപാടുകള്‍ ഉണ്ടാവില്ല.
അതുപോലെ രുചിയും കുറവായിരിക്കും. പുളിപ്പു കൂടുതലായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായവും.
ബേക്കിങ് സോഡ
ബേക്കിങ് സോഡ ഉപയോഗിച്ച് വെള്ളത്തില്‍ മാമ്പഴം 15 മുതല്‍ 20 മിനിറ്റ് വരെ മുക്കിവയ്ക്കുക. കുതിര്‍ത്തതിനു ശേഷം നിങ്ങള്‍ മാമ്പഴം കഴുകി നോക്കുമ്പോള്‍ നിറം മാറിയിട്ടുണ്ടെങ്കില്‍ അവ വ്യാജനാണ്.
ദോഷവശങ്ങള്‍
കാല്‍സ്യം കാര്‍ബൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയാണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. ഓക്കാനം, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവ ഉണ്ടാവും. തലവേദന, തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയ നാഡീ വൈകല്യങ്ങള്‍ക്കും ഇത് കാരണമാകുമെന്ന് പറയപ്പെടുന്നു.
ശ്വസന പ്രശ്‌നങ്ങള്‍, ആസ്ത്മ അല്ലെങ്കില്‍ അലര്‍ജികള്‍ ഉള്ളവര്‍ക്ക്, ഇത് ശ്വസനവ്യവസ്ഥയെ കൂടുതലായി തന്നെ ബാധിക്കും. മായം ചേര്‍ത്ത മാമ്പഴം കഴിച്ചാല്‍ തിണര്‍പ്പ്, ചൊറിച്ചില്‍ അല്ലെങ്കില്‍ അലര്‍ജിക്ക് കാരണമാവും. കൂടാതെ, ആര്‍സെനിക്, ഫോസ്ഫറസ് (കാല്‍സ്യം കാര്‍ബൈഡിലെ മാലിന്യങ്ങള്‍) പോലുള്ളവ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ അസുഖങ്ങളും വരാം.
കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളില്‍ കാണപ്പെടുന്ന രാസ അവശിഷ്ടങ്ങള്‍ എന്‍ഡോക്രൈന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും കാലക്രമേണ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിപണിയില്‍ മാമ്പഴം കാണുമ്പോള്‍ ചാടി വീഴാതെ ശ്രദ്ധിച്ചു മാത്രം വാങ്ങിക്കഴിക്കുക.
It's mango season in Kerala—a time cherished by Malayalis. The sight of people enjoying ripe mangoes from their backyard trees used to be a common delight. From tangy raw mangoes in curries, pickles, and preserves to sweet ripe varieties, mangoes hold a special place in Kerala’s food culture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈലുമായി യാതൊരു സൈനികവും ബന്ധവും വേണ്ടെന്ന തീരുമാനവുമായി സ്‌പെയിന്‍; മിസൈല്‍ കരാര്‍ റദ്ദാക്കി
International
• 6 hours ago
ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്
Kerala
• 7 hours ago
കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി
Kerala
• 7 hours ago
പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും
National
• 8 hours ago
ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ
latest
• 8 hours ago
ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും
Gadget
• 8 hours ago
യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി
latest
• 9 hours ago
സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം
Tech
• 9 hours ago
മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍
National
• 9 hours ago
ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി
International
• 9 hours ago
ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു
Kerala
• 10 hours ago
കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
Saudi-arabia
• 11 hours ago
ഹജ്ജ് 2025: പഴുതടച്ച സുരക്ഷ, കർശന നിരീക്ഷണം, തീകെടുത്താനും നിരീക്ഷണത്തിനും 'സഖ്ർ' ഡ്രോൺ
Saudi-arabia
• 11 hours ago
പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന് പീഡിപ്പിച്ച കേസ്: പ്രതികള്‍ സി.ഡ.ബ്ല്യു.സി ചെയര്‍മാന്റെ ഓഫിസില്‍ ഒത്തുതീര്‍പ്പിന് പോയെന്ന് റിപ്പോര്‍ട്ട്
Kerala
• 11 hours ago
അപകടകരമായ ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ പിടികൂടി എഫ്ബിഐ
International
• 12 hours ago
'വഞ്ചകന് മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍
Kerala
• 12 hours ago
ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം | Single GCC Tourist Visa
Kuwait
• 12 hours ago
നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala
• 13 hours ago
Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം
Trending
• 13 hours ago
നിരോധനം നിലനില്‍ക്കെ സിപ് ലൈന്‍ പ്രവര്‍ത്തനം; എംഎം മണിയുടെ സഹോദരനെതിരെ കേസ്
Kerala
• 14 hours ago
ഹാജിമാരെ സേവിക്കാൻ 'വിഖായ' സജീവം
Saudi-arabia
• 11 hours ago
തൽബിയത് ഉരുവിട്ട് മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ
Saudi-arabia
• 11 hours ago
'ഇന്‍ഡ്യ'വിട്ട് ആപ്; ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി, യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന്
National
• 11 hours ago