HOME
DETAILS

'ഇന്‍ഡ്യ'വിട്ട് ആപ്; ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി, യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന് 

  
Web Desk
June 04 2025 | 05:06 AM

AAP Quits INDIA Alliance Accuses Congress of Secret Ties with BJP

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ത്തിയാണ് പിന്മാറ്റം. കോണ്‍ഗ്രസ്- ബി.ജെ.പി രഹസ്യ ബാന്ധവമെന്നാണ് ആം ആദ്മി ആരോപിക്കുന്നത്. ആം ആദ്മി മാധ്യമവിഭാഗത്തിന്റെ ചുമതലക്കാരന്‍ അനുരാഗ് ധാണ്ടയാണ് സഖ്യം വിടുന്ന കാര്യം പ്രഖ്യാപിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് സഖ്യം രുപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'യഥാര്‍ത്ഥ സഖ്യം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ളതാണ്. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതില്‍ നിന്ന് മോദി രക്ഷിക്കുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടുകാര്‍ക്ക് നല്‍കുന്നതില്‍ ഇരുവര്‍ക്കും താല്‍പര്യമില്ല' ധാണ്ട ആരോപിച്ചു.

'ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കാന്‍, ഈ പിന്നണി ഗൂഢാലോചന അവസാനിപ്പിക്കണം. രാഹുലും മോദിയും ശത്രുക്കളായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടുമെങ്കിലും ഇരുവരും പരസ്പരം അതിജീവനത്തിന് സഹായിക്കുകയാണ്. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയം ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നു. ബി.ജെ.പിയുടെ ഭരണം കോണ്‍ഗ്രസിന്റെ അഴിമതിയെ മറക്കുന്നു'- ധാണ്ട പറഞ്ഞു.

2024 തെരഞ്ഞെടുപ്പില്‍ 240 സീറ്റുകള്‍ നേടി പ്രതിപക്ഷത്തെ ശക്തമാക്കുന്നതില്‍ ആം ആദ്മി വലിയ പങ്കു വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഒരു അഭിമാന നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം ഒറ്റക്ക് മത്സരിക്കും. ഈ വര്‍ഷം അവസാനം നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ഏതാണ് നേട്ടം എന്നതിനനുസരിച്ചാണ് പാര്‍ട്ടി എം.പിമാര്‍ പ്രതിപക്ഷത്തെ പിന്തുണക്കുകയെന്നും അദ്ദേഹം പറഞ്ഞു. 


ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം കോണ്‍ഗ്രസ് മത്സരിച്ചതാണെന്നും കോണ്‍ഗ്രസിന് ഒരു എം.എല്‍.എ പോലും നേടാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസുള്ള ഒരു മുന്നണിയില്‍ പോലും പോകേണ്ട എന്ന തീരുമാനമാണ് ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി എടുത്തിരിക്കുന്നത്.

 

The Aam Aadmi Party (AAP) has officially exited the INDIA alliance, alleging a covert understanding between Congress and BJP. AAP’s media in-charge Anurag Dhanda stated the alliance was only for the 2024 elections and criticized Rahul Gandhi for benefiting PM Modi politically.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  12 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  12 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  13 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  13 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  13 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  13 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  13 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  14 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  14 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  14 hours ago