HOME
DETAILS

ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

  
June 04 2025 | 06:06 AM

doctor suspended at thiruvananthapuram eye hospital

തിരുവനന്തപുരം: തലസ്ഥാനത്തെ ഗവൺമെന്റ് കണ്ണാശുപത്രിയിൽ ചികിത്സാപിഴവ് വരുത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. രോഗവുമായി എത്തിയ സ്ത്രീയുടെ ഇടത് കണ്ണിന് നൽകേണ്ട ചികിത്സ വലത് കണ്ണിന് മാറി നൽകിയ സംഭവത്തിലാണ് നടപടി. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി അധികൃതർ സസ്പെൻഡ് ചെയ്തത്. കണ്ണിന്റെ നീർക്കെട്ട് കുറയാൻ നൽകേണ്ട കുത്തിവെപ്പ് ആണ് കണ്ണ് മാറി നൽകിയത്.

തിരുവനന്തപുരം ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്കാണ് ഡോക്ടറുടെ അനാസ്ഥമൂലം തെറ്റായ ചികിത്സ ലഭിച്ചത്. കാഴ്ചക്ക് മങ്ങലുണ്ടായതിനെ തുടർന്നാണ് അസൂറാബീബീ ചികിത്സ തേടിയത്. ഒരുമാസമായി ഇവർ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ചൊവ്വാഴ്ച ഇവർക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് മുന്നോടിയായി നൽകുന്ന കുത്തിവെപ്പാണ് കണ്ണ് മാറി നൽകിയത്. 

അതേസമയം, രോഗിയുടെ ആരോഗ്യനിലയിൽ നിലവിൽ ഗുരുതരമായ പ്രശ്നമില്ല. എന്നാൽ, ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പിൻറെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നൽകിയത്. രോഗിയുടെ കുടുംബം പൊലിസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  12 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  13 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  14 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  14 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  14 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  14 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  14 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  15 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  15 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  15 hours ago